ക്രിഷ് 3 കുതിക്കുന്നു, 6 ദിവസം കൊണ്ട് 150 കോടി!

WEBDUNIA|
PRO
സാങ്കേതികമായി മികച്ച ചിത്രം. എന്നാല്‍ കഥയെന്തെന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടും. എന്തായാലും പടം ഗംഭീര വിജയമാണ്. ചെറിയ വിജയമൊന്നുമല്ല, ആറ്‌ ദിവസങ്ങള്‍ കൊണ്ട് വാരിക്കൂട്ടിയത് 150 കോടി!

ഹൃത്വിക് റോഷന്‍ നായകനായ എന്ന സിനിമയുടെ മഹാവിജയം ബോളിവുഡിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. ‘ചെന്നൈ എക്സ്പ്രസ്’ എന്ന മെഗാഹിറ്റിന്‍റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ക്രിഷ്3യുടെ പടയോട്ടം. ബുധനാഴ്ച വരെ ക്രിഷ് 3യുടെ ഗ്രോസ് കളക്ഷന്‍ 152.98 കോടി രൂപയാണ്.

രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഈ സിനിമ രണ്ടാം വാരാന്ത്യത്തില്‍ തന്നെ 200 കോടിയിലേറെ കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ നല്‍കുന്ന സൂചന. 150 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ക്രിഷ് 3 ലോകമെമ്പാടുമുള്ള 3500 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ക്രിഷ് 3യുടെ കളക്ഷന്‍ ഡീറ്റെയില്‍‌സ് ഇങ്ങനെയാണ്:

ആദ്യ ദിനം - 25 കോടി
രണ്ടാം ദിനം - 23.20 കോടി
മൂന്നാം ദിനം - 24.30 കോടി
നാലാം ദിനം - 35.91 കോടി
അഞ്ചാം ദിനം - 26.26 കോടി
ആറാം ദിനം - 18.11 കോടി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :