എല്ലാ സിനിമകളും ഓരോ വിഡ്ഢിത്തങ്ങളാണ്, കുച്ച് കുച്ച് ഹോത്താ ഹൈ പരമവിഡ്ഢിത്തം!

WEBDUNIA|
PRO
‘എന്‍റെ എല്ലാ സിനിമകളും വിഡ്ഢിത്തങ്ങളാണ്’ എന്ന് തുറന്നുപറയാന്‍ ചങ്കൂറ്റമുള്ള എത്ര സംവിധായകരുണ്ട്? എന്തായാലും ഒരാള്‍ ഉണ്ട് - ബോളിവുഡിലെ സാക്ഷാല്‍ കരണ്‍ ജോഹര്‍. ഒരുപടികൂടി കടന്ന്, തന്‍റെ ‘കുച്ച് കുച്ച് ഹോത്താ ഹൈ’ എന്ന മെഗാഹിറ്റ് സിനിമ പരമവിഡ്ഢിത്തമാണെന്നുകൂടി പറഞ്ഞു കരണ്‍.

‘കുച്ച് കുച്ച് ഹോത്താ ഹൈ’ സംവിധാനം ചെയ്തുകൊണ്ടാണ് കരണ്‍ ജോഹര്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. “എല്ലാ സിനിമയും ഒരു പുതിയ അബദ്ധമാണ്. ഞാന്‍ ഇപ്പോള്‍ കുച്ച് കുച്ച് ഹോത്താ ഹൈ കാണുമ്പോള്‍, അതിന്‍റെ കഥ ഒരു പരമവിഡ്ഢിത്തമാണെന്ന് തിരിച്ചറിയുന്നു” - കരണ്‍ ജോഹര്‍ പറയുന്നു.

കഭി ഖുശി കഭി ഗാമിന് ദൈര്‍ഘ്യം കൂടിയെന്നും കല്‍ ഹോ ന ഹോയുടെ ക്ലൈമാക്സ് മാറ്റമായിരുന്നു എന്നും സ്റ്റുഡന്‍റ്സ് ഓഫ് ദി ഇയര്‍ കുറച്ചുകൂടി ആഴമുള്ളതാക്കാമായിരുന്നു എന്നും കരണ്‍ ജോഹറിന് ഇപ്പോള്‍ തോന്നുന്നുണ്ട്.

എന്തായാലും രാം ഗോപാല്‍ വര്‍മയ്ക്ക് സന്തോഷമായിട്ടുണ്ടാകും. ഇനി കരണിനെ വിമര്‍ശിച്ച് സമയം കളയേണ്ടല്ലോ. അദ്ദേഹം സ്വയം വിമര്‍ശനം ആവശ്യത്തില്‍ കൂടുതല്‍ നടത്തുന്നുണ്ടല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :