1. വിനോദം
  2. സിനിമ
  3. മികച്ച സിനിമകള്‍
  4. Ramantte edan thottam 4 years:Ranjith Shankar

രാമന്റെ ഏദന്‍തോട്ടത്തിന് നാല് വയസ്സ്, സന്തോഷം പങ്കുവെച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കറും ജോജുജോർജും

കുഞ്ചാക്കോബോബൻ
കുഞ്ചാക്കോ ബോബനും രഞ്ജിത്ത് ശങ്കറും ആദ്യമായി ഒന്നിച്ച രാമന്റെ ഏദന്‍തോട്ടത്തിന് നാല് വയസ്സ്. 2017 മെയ് മാസം പന്ത്രണ്ടാം തീയതി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിൻറെ ഓർമ്മകളിലാണ് ജോജു ജോർജ്.
 
'രാമന്റെ ഏദന്‍തോട്ടത്തിന് നാല് വയസ്സ്. ഇപ്പോൾ mx പ്ലെയറിലും സൺ‌ക്സ്റ്റിലും സ്ട്രീം ചെയ്യുന്നു'-ജോജു ജോർജ് കുറിച്ചു.
 
അനു സിത്താരയാണ് ചിത്രത്തിലെ നായിക.അജു വര്‍ഗീസ്, രമേഷ് പിഷാരടി, ശ്രീജിത് രവി, മുത്തുമണി എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്.മധു നീലകണ്ഠനാണ് സിനിമയിൽ ഇന്നു നാം കാണുന്ന മനോഹരമായ വിഷ്വലുകൾ ഒപ്പിയെടുത്തത്.വി സാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.ബിജി ബാലിൻ്റെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ഫീൽ ഗുഡ് ചിത്രം കാണുവാൻ ആളുകളുണ്ട് ഉണ്ടെന്നുള്ളതാണ് സിനിമയുടെ വിജയം. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഫോണില്‍ ചൂടായി സംസാരിച്ച് ബാല; മകളെ വലിച്ചിഴച്ചതില്‍ അമൃതയ്ക്ക് പരിഭവം, വീണ്ടും വിവാദം