ഫാസിലും ജോഷിയും എതിരാളികള്‍, മമ്മൂട്ടിച്ചിത്രം മെഗാഹിറ്റാക്കിയ ഐ വി ശശി !

Mammootty
ജോര്‍ജി സാം| Last Updated: തിങ്കള്‍, 3 ഫെബ്രുവരി 2020 (16:07 IST)
Kasaba
മലയാള സിനിമയില്‍ ഏറ്റവും മികച്ച ബിസിനസ് നടക്കുന്ന ഒരു സമയം ഓണക്കാലമാണ്. എല്ലാ വര്‍ഷവും ഓണത്തിന് തങ്ങളുടെ സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ താരങ്ങളില്‍ മിക്കവരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരേ താരത്തിന്‍റെ ഒന്നിലധികം ചിത്രങ്ങള്‍ ഓണത്തിന് റിലീസാകുന്നത് അപൂര്‍വ്വമാണ്. 1986ലെ ഓണത്തിന് മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.

ഫാസില്‍ സംവിധാനം ചെയ്‌ത ‘പൂവിന് പുതിയ പൂന്തെന്നല്‍’ സെപ്‌റ്റംബര്‍ 12ന് റിലീസ് ചെയ്തു. അന്നുതന്നെ ഐ വി ശശിയുടെ ‘ആവനാഴി’യും റിലീസായി. രണ്ടുദിവസത്തിന് ശേഷം സെപ്റ്റംബര്‍ 14ന് ജോഷിയുടെ ‘ന്യായവിധി’യും പ്രദര്‍ശനത്തിനെത്തി. മലയാളത്തിലെ ഏറ്റവും മികച്ച മൂന്ന് സംവിധായകരുടെ മൂന്ന് ചിത്രങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍. മൂന്ന് സിനിമകളിലും നായകന്‍ മമ്മൂട്ടിയും.

എന്തായിരിക്കും ഈ സിനിമകളുടെ വിധിയെന്നും ആര്‍ക്കായിരിക്കും വിജയം ലഭിക്കുക എന്നുമുള്ള ആകാംക്ഷയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിരാമമായി. ജോഷിയുടെ ന്യായവിധിയും ഫാസിലിന്‍റെ പൂവിന് പുതിയ പൂന്തെന്നലും ശരാശരി വിജയത്തിലൊരുങ്ങി. എന്നാല്‍ ഐ വി ശശിയുടെ ആവനാഴി ബ്ലോക്‍ബസ്റ്ററായി. ആവനാഴിക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടായി.

പൂവിന് പുതിയ പൂന്തെന്നലിന്‍റെ ക്ലൈമാക്‍സ് ആണ് ആ സിനിമ നല്ല രീതിയില്‍ വിജയിക്കാതിരുന്നതിന് കാരണമെന്ന് മനസിലാക്കിയ ഫാസില്‍ ആ ചിത്രം മറ്റ് ഭാഷകളില്‍ ഒരുക്കിയപ്പോള്‍ ക്ലൈമാക്സില്‍ മാറ്റം വരുത്തി വമ്പന്‍ വിജയം നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :