‘ആ സിനിമ എടുക്കണ്ടെന്ന് പലരും പറഞ്ഞു‘; മോഹൻലാലിന് ഇഷ്ടപെട്ട മമ്മൂട്ടി ചിത്രത്തെ കുറിച്ച് രഞ്ജിത്

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (12:51 IST)
മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് ‘പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്’. രഞ്ജിതിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയസിനിമയാണ്. എന്നാൽ, ആ ചിത്രം എടുക്കുന്നതിൽ നിന്നും പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നതായി രഞ്ജിത് മാതൃഭൂമി അക്ഷരോത്സവത്തിൽ പറഞ്ഞു.


താരങ്ങളെ ആശ്രയിച്ച്‌ സിനിമയെടുക്കുന്ന കാലം പോയി. അന്നത്തിനു വേണ്ടി എഴുതിത്തള്ളിയവരാണ് താനും രൺജി പണിക്കരുമെന്ന് തുറന്നു പറയുകയാണ് രഞ്ജിത്. ആളുകളെ പറ്റിക്കുന്ന തരത്തിലുള്ള കുറേ മാടമ്പി സിനിമകള്‍ എടുത്തിട്ടുണ്ടെന്നും രഞ്ജിത് പറഞ്ഞു.

‘നരസിംഹം’ പോലുള്ള സിനിമകള്‍ എഴുതിയാല്‍ പോരെയെന്നും തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ സംതൃപ്തിയുണ്ടാക്കുന്നത് ചെയ്യണ്ടേയെന്നും രഞ്ജിത്ത് പറഞ്ഞു. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പ്രാഞ്ചിയേട്ടനിൽ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :