'ഡ്രീംസ് ഡു കം ട്രൂ'; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമ ദി പ്രീസ്റ്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ

മഞ്ജു വാര്യര്‍ തന്നെയാണ് മമ്മൂട്ടിയോടൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചത്.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (08:55 IST)
ആരാധകര്‍ കാത്തിരുന്ന മഞ്ജു വാര്യര്‍- മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റിന്റെ’ ഷൂട്ടിംഗിനായി മഞ്ജു വാര്യര്‍ എത്തി. ഡ്രീംസ് ഡു കം ട്രൂ എന്ന ക്യാപ്ഷനോടു കൂടി മഞ്ജു വാര്യര്‍ തന്നെയാണ് മമ്മൂട്ടിയോടൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചത്.

നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി 12 ന് മമ്മൂട്ടി പുറത്തു വിട്ടിരുന്നു.

മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :