മമ്മൂട്ടിയുടെ തന്ത്രം മലയാളത്തില്‍ ഫലിച്ചില്ല, തെലുങ്കില്‍ മെഗാഹിറ്റ് !

സുബിന്‍ ജോഷി| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2020 (13:52 IST)
അഡ്വക്കേറ്റ് ജോര്‍ജ്ജ് കോര വെട്ടിക്കല്‍ - മമ്മൂട്ടിയുടെ രസകരമായ ഒരു കഥാപാത്രമാണ്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‌ത ‘തന്ത്രം’ എന്ന ചിത്രത്തിലാണ് ഈ കഥാപാത്രമുള്ളത്. അതീവരസകരമായ ഒരു കഥയും സിനിമയുമായിരുന്നെങ്കിലും ബോക്‍സോഫീസില്‍ വലിയ വിജയമാകാന്‍ തന്ത്രത്തിന് കഴിഞ്ഞില്ല.

1988ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ ശരാശരി വിജയത്തിലൊതുങ്ങി. എന്നാല്‍ തന്ത്രത്തിന്‍റെ കഥ രസകരമാണെന്നും ഏത് ഭാഷയിലും വര്‍ക്കൌട്ടാകാന്‍ സാധ്യതയുള്ളതാണെന്നും ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് തന്ത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടത്. 'ചെട്ടു കിണ്ട പ്ലീഡര്‍’ എന്നായിരുന്നു തെലുങ്ക് ചിത്രത്തിന്‍റെ പേര്.

മമ്മൂട്ടി അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിച്ചത് രാജേന്ദ്ര പ്രസാദാണ്. മലയാളത്തിലെ അതേ കഥാപാത്രത്തെ തന്നെ ഉര്‍വശി തെലുങ്കിലും ചെയ്തു. വംശിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

മലയാളത്തില്‍ ചെറിയ വിജയം മാത്രമായിരുന്ന തന്ത്രം തെലുങ്കില്‍ വന്‍ ഹിറ്റായി മാറി. ഇളയരാജ ഈണമിട്ട ഗാനങ്ങളും തരംഗമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :