150 കോടിയില്‍ ഉലയാതെ മാമാങ്കം, ദര്‍ബാര്‍ ഭീഷണിയല്ല !

മാമാങ്കം, ദര്‍ബാര്‍, മമ്മൂട്ടി, രജനികാന്ത്, Mamangam, Darbar, Mammootty, Rajinikanth
സുനിത ലെനി| Last Modified ചൊവ്വ, 7 ജനുവരി 2020 (15:10 IST)
രജനികാന്ത് നായകനാകുന്ന എ ആര്‍ മുരുഗദാസ് ചിത്രം ‘ദര്‍ബാര്‍’ ജനുവരി ഒമ്പതിന് പ്രദര്‍ശനത്തിനെത്തുകയാണ്. വന്‍ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ച് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുംബൈ പശ്ചാത്തലമാണെന്നതും സന്തോഷ് ശിവന്‍റെ ഛായാഗ്രഹണവും ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു.

കേരളത്തിലും വമ്പന്‍ റിലീസാണ് ദര്‍ബാറിനുള്ളത്. എന്നാല്‍ ദര്‍ബാറിന്‍റെ കൊട്ടിഘോഷിച്ചുള്ള വരവ് മമ്മൂട്ടിച്ചിത്രം മാമാങ്കത്തിന് യാതൊരു രീതിയിലുള്ള പ്രതിസന്ധിയും സൃഷ്ടിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കളക്ഷന്‍ 150 കോടിയിലേക്ക് കുതിക്കുന്ന മാമാങ്കത്തിന്‍റെ മിക്ക ഷോയും ഹൌസ് ഫുള്ളായാണ് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. എം പത്‌മകുമാര്‍ സംവിധാനം ചെയ്‌ത ഈ സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം വാരിപ്പടമായി മാറിക്കഴിഞ്ഞു.

മമ്മൂട്ടിയുടെ തന്നെ മാസ് എന്‍റര്‍ടെയ്‌നറായ ഷൈലോക്ക് ഈ മാസം 23ന് പ്രദര്‍ശനത്തിനെത്തും. ഏറ്റവും കുറഞ്ഞത് അതുവരെയെങ്കിലും മാമാങ്കത്തിന്‍റെ പടയോട്ടം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

45 രാജ്യങ്ങളിലായി നാലുഭാഷകളില്‍ 2000 സ്ക്രീനുകളിലാണ് മാമാങ്കം പ്രദര്‍ശനത്തിനെത്തിയത്. ഈ വൈഡ് റിലീസും മികച്ച ചിത്രമെന്ന് ഏവരും വിലയിരുത്തിയതും മാമാങ്കത്തിന്‍റെ മഹാവിജയത്തിന് കാരണമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :