മമ്മൂട്ടിയുടെ 'പുഴു' പൊളിറ്റിക്കലി എന്നെ ആവേശത്തിലാക്കിയ കണ്ടന്റ് : പാര്‍വതി തിരുവോത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 13 മാര്‍ച്ച് 2021 (12:24 IST)

'പുഴു' എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്. സിനിമയെ കുറിച്ച് നല്ല പ്രതീക്ഷയാണ് ഉള്ളതെന്നും ഉയരെ എന്ന ചിത്രത്തില്‍ രതീനയോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ തന്നെ താന്‍ ആവേശത്തിലാണെന്നും നടി പറഞ്ഞു. പൊളിറ്റിക്കലി എന്നെ ഭയങ്കരമായി ആവേശത്തിലാക്കിയ കണ്ടന്റ് ആണ് അതില്‍ വരാന്‍ പോകുന്നത്. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടി.

ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :