അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ഏപ്രില്‍ 2021 (16:10 IST)
കൊവിഡ് രണ്ടാം തരംഗത്തിൽ സിനിമാ ലോകം വീണ്ടും പ്രതിസന്ധിയിലായതോടെ കലാകാരന്മാരുടെ പ്രശ്‌നങ്ങളെ പറ്റി തുറന്ന് സംസാരിച്ച് വിനോദ് കോവൂർ. തിരഞ്ഞെടുപ്പ് പൂരം ഗംഭീരമായി നടന്നു എന്നാല്‍ കലാകാരന്‍മാരുടെ മുന്നില്‍ നൂറ് പേര് ഇരിക്കുക എന്ന് പറഞ്ഞാല്‍ അത് പ്രശ്നമാണെന്ന് നടന്‍ പറയുന്നു.
തിരെഞ്ഞെടുപ്പ് കാരണമാണ് കൊവിഡ് രൂക്ഷമായതെന്ന് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.ഗവണ്‍മെന്റിന്റെ കാര്യങ്ങളൊക്കെ ഭംഗിയായി. തിരഞ്ഞെടുപ്പിന് ആളുകളൊക്കെ ഗംഭീരമായി കൂടി. എന്നാല്‍ കലാകാരന്‍മാരുടെ മുന്നില്‍ നൂറ് പേര് ഇരിക്കുക എന്ന് പറഞ്ഞാല്‍ അത് പ്രശ്നമാണ്. അതിനൊക്കെ ഭയങ്കര പ്രതിഷേധമുണ്ട്. തൃശൂർ പൂരത്തേക്കാൾ വലിയ പൂരമാണ് തിരെഞ്ഞെടുപ്പ് സമയത്ത് നടന്നത്.
തൃശൂർ പൂരത്തിൽ ചെണ്ട കലാകാരന്മാരടക്കം എത്ര പേരുടെ വരുമാനം നഷ്ടമായി?ഇനിയങ്ങോട്ട് എന്താണെന്ന് ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്ന അവസ്ഥയാണ് ഈ കലാകാരന്മാരുടെ മുന്നിലുള്ളതെന്നും
വിനോദ് കോവൂർ പറഞ്ഞു.