രാജ്യത്ത് 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പിഎം കെയറിൽ നിന്നും ഫണ്ട് അനുവദിച്ചു, ഉടൻ പ്രവർത്തനക്ഷമമാക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ഏപ്രില്‍ 2021 (14:17 IST)
രാ‌ജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യകേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്സോർപ്ഷന്‍ (PSA) ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടിൽ നിന്നും പണം അനുവദിച്ചു. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളിൽ സ്ഥാപിക്കുന്ന പ്ലാന്റുകളിൽ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുകഅനുവദിച്ച പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാ‌ലയം വഴിയാണ് പദ്ധതി നടപ്പിലാക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :