ആറുമാസത്തിനിടെ 76 മലയാളസിനിമകൾ, ഇതിൽ 70 എണ്ണവും സമ്പൂർണ പരാജയം

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ജൂലൈ 2022 (16:52 IST)
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ആറ് മാസത്തിനിടയിൽ റിലീസ് ചെയ്ത 76 സിനിമകളിൽ 70 എണ്ണവും സമ്പൂർണ്ണപരാജയമെന്ന് നിർമാതാക്കളുടെ സംഘടന. ഒടിടിയിൽ നിന്ന് പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാൻ കഴിവുള്ള സിനിമകളുണ്ടായില്ലെങ്കിൽ സിനിമാ രംഗത്തെ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം രഞ്ജിത് പറഞ്ഞു.

അമിതമായി പ്രതിഫലം വാങ്ങുന്നവർ സിനിമയ്ക്ക് പ്രയോജനമില്ലാത്തവരായി മാറിയാൽ തഴയപ്പെടുമെന്ന് നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി. അമ്പത് ശതമാനം നിർമാതാക്കളും ഇനി തിരിച്ചുവരാൻ കഴിയാത്ത വിധം നഷ്ടത്തിലാണെന്നും സംഘടന വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :