മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ സുരാജ്, നടി കനി കുസൃതി; മികച്ച ചിത്രം ‘വാസന്തി’

ജോണ്‍ കെ ഏലിയാസ്| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (13:07 IST)
അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ചിത്രം ജെല്ലിക്കട്ട്. സുരാജ് വെഞ്ഞാറമ്മൂടിനെ മികച്ച നടനായും കനി കുസൃതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് സുരാജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനി കുസൃതിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

റഹ്‌മാന്‍ ബ്രദേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഷിനോസ് റഹ്‌മാനും സജാസ് റഹ്‌മാനും ചേര്‍ന്ന് സംവിധാനം ചെയ്‌ത ‘വാസന്തി’ ആണ് മികച്ച ചിത്രം. ഈ സിനിമയ്‌ക്ക് ഇവര്‍ എഴുതിയ തിരക്കഥയാണ് മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌‌കാരം നേടിയത്.

ഫഹദ് ഫാസിലാണ് മികച്ച സ്വഭാവനടന്‍. ചിത്രം - കുമ്പളങ്ങി നൈറ്റ്‌സ്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനം സ്വാസികയ്‌ക്ക് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു.

‘നാനി’ ആണ് കുട്ടികളുടെ ചിത്രം. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌‌കാരം കുമ്പളങ്ങി നൈറ്റ്‌സ് സ്വന്തമാക്കി. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നിവിന്‍ പോളിക്കും(മൂത്തോന്‍) അന്ന ബെന്നിനും (ഹെലന്‍) പ്രിയംവദയ്‌ക്കും.

മികച്ച സംഗീത സംവിധായകന്‍ - സുഷിന്‍ ശ്യാം. മികച്ച ഗായകന്‍ നജീം അര്‍ഷാദ്, ഗായിക മധുശ്രീ നാരായണന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :