ദേവദൂതന് 22 വയസ്സ്! ഓര്‍മ്മകളില്‍ നടന്‍ വിനീത് കുമാര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (09:17 IST)
മോഹന്‍ലാല്‍, മുരളി, ജനാര്‍ദ്ദനന്‍, ജയപ്രദ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍.2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. റിലീസായി 22 വര്‍ഷങ്ങള്‍ പിന്നിടുന്ന സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍ വിനീത് കുമാര്‍.നിഖില്‍ മഹേശ്വര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

രഘുനാഥ് പലേരി സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.

രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് ദേവദൂതന്‍ കാണാനും ആളുകള്‍ ഏറെയുണ്ട്.

ഛായാഗ്രഹണം: സന്തോഷ് ഡി. തുണ്ടിയില്‍.ചിത്രസംയോജനം: എല്‍. ഭൂമിനാഥന്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :