സോണിയ റഫീക്കിന്‍റെ ‘ഹെര്‍ബേറിയം’ ഡിസി ബുക്സ് നോവല്‍ മത്സരത്തില്‍ ഒന്നാമത്

ഡിസി ബുക്സ് നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം സോണിയ റഫീക്കിന്

Sonia Rafeek, DC Books, Herbarium, Sharjah, Trivandrum, Literature, Novel, സോണിയ റഫീക്ക്, ഡി സി ബുക്സ്, ഹെര്‍ബേറിയം, ഷാര്‍ജ, തിരുവനന്തപുരം, എഴുത്ത്, സാഹിത്യം, നോവല്‍
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (16:06 IST)
ആനുകാലികങ്ങളിലെ സ്ഥിര സാന്നിധ്യമായ സോണിയ റഫീക്കിന്‍റെ ആദ്യ നോവല്‍ ‘ഹെര്‍ബേറിയം’ ഡി സി ബുക്സ് നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരുലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരം.

ഡി സി ബുക്‌സിന്റെ നാല്‍പ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജോബീസ് മാളില്‍ നടന്ന ചടങ്ങിലാണ് നോവല്‍ മത്സരവിജയിയെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ സോണിയ റഫീക്ക് ഇപ്പോള്‍ ഷാര്‍ജയില്‍ സ്ഥിര താമസക്കാരിയാണ്.

പ്രവാസജീവിതത്തില്‍ നിന്ന് നാട്ടുപച്ചയിലേക്കുള്ള എഴുത്തുകാരിയുടെ സഞ്ചാരമാണ് ഹെര്‍ബേറിയം. വിദേശരാജ്യത്തെ വീടുകളിലെ ചെറുപച്ചപ്പില്‍ നിന്ന് പ്രകൃതിയുടെ ആത്മാവിലേക്ക് ഒരു കുട്ടി നടത്തുന്ന ജൈവികഭാവനയാണ് എഴുത്തുകാരി വരച്ചുകാട്ടുന്നത്.

ചിത്രത്തിന് കടപ്പാട്: സോണിയ റഫീക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :