ജിയുടെ കൃതികള്‍, പുരസ്കാരങ്ങള്‍

WEBDUNIA|
മലയാളത്തിന് ജ്ഞാനപീഠം നേടിത്തന്ന മഹാകവിയാണ് ജി ശങ്കരകുറുപ്പ്.കാലപനികതയില്‍ നിന്നും മിസ്റ്റിസിസത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ പോക്ക്. ടഗോറിന്റെ ഗീതാഞ്ജലി യുടെ വിവര്‍ത്തനം ജി അസ്സലിനോടൊപ്പം മനോഹരമാക്കി.

ഓലപ്പീപ്പിയെന്ന ഉണ്ണിക്കവിതകള്‍ തൊട്ട് സാഗരഗീതം പോളുള്ള ഗഹനമായ കവിതകള്‍ വരെയുണ്ട് ജിയുടെ രചനകളില്‍.

കൃതികള്‍
സാഹിത്യകൗതുകം (നാലുഭാഗം), സൂര്യകാന്തി, നവാതിഥി, പൂജാപുഷ്പം, ചെങ്കതിരുകള്‍, നിമിഷം, മുത്തുകള്‍, വനഗായകന്‍, ഇതളുകള്‍, പഥികന്‍െറ പാട്ട്, അന്തര്‍ദാഹം, വെള്ളില്‍പ്പറവകള്‍, ഓടക്കുഴല്‍, വിശ്വദര്‍ശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, മധുരംസൗമ്യം ദീപ്തം, സാന്ധ്യരാഗം, ജീയുടെ തെരഞ്ഞെടുത്ത കവിതകള്‍.

ആത്മകഥ - ഓര്‍മയുടെ ഓളങ്ങളില്‍.

കാവ്യവിവര്‍ത്തനം- വിലാസലഹരി (റൂബായിയത്ത്), മേഘച്ഛായ (മേഘദൂതം), ഗീതാഞ്ജലി.

നാടകവിവര്‍ത്തനം- മധ്യമവ്യായോഗം, മരിക്കാനും പിറക്കാനും പേടി.

ലേഖനം- ഗദ്യോപഹാരം, ലേഖാമാല, മുത്തും ചിപ്പിയും, രാക്കുയിലുകള്‍, ജീയുടെ നോട്ടുബുക്ക്, ജീയുടെ ഗദ്യലേഖനങ്ങള്‍.

ബാലസാഹിത്യം- ഇളം ചുണ്ടുകള്‍, ഓലപ്പീപ്പി, കാറ്റേ വാ കടലേവാ, ജീയുടെ ബാലകവിതകള്‍.

പുരസ്കാരങ്ങള്‍ /ബഹുമതികള്‍

കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1963)

കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (1960)

ഭാരതീയ ജ്ഞാനപീഠത്തിന്‍െറ പ്രഥമ അവാര്‍ഡ് (1965)

സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് (1967).

പദ്മഭൂഷണ്‍ 1968

രാജ്യസഭാംഗം.1968

ജി-കവിതയുടെ മുഗ്ധലാവണ്യം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :