ജമീലയും മണിയന്‍ പിള്ളയും പറയുന്നത്

ബെന്നി ഫ്രാന്‍സീസ്

നളിനി ജമീല
WDWD
എഴുതുന്നവരെ സാംസ്കാരികനായകരായും ഗുരുസ്ഥാനീയരായും കരുതുന്നവരാണ് കേരളീയര്‍. എന്ത് കാര്യത്തിനും അഭിപ്രായം തേടണമെങ്കില്‍ കവിതയും കഥയും നോവലും എഴുതിയവരെ സമീപിക്കണമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഇടമലയാര്‍ പ്രശ്നത്തില്‍ ടി പത്മനാഭന്‍ അഭിപ്രായം പറയണമെന്ന് നമ്മള്‍ ശഠിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുകുമാര്‍ അഴീക്കോട് പറയുന്നതെന്തെന്ന് നമ്മള്‍ കാതോര്‍ക്കുന്നു.

പുസ്തകം എഴുതിയവര്‍ എല്ലാ അറിവിന്റെയും ഭണ്ഡാഗാരമാണെന്നാണ് നമ്മുടെ അബദ്ധധാരണ. സത്യത്തില്‍ ഇടമലയാര്‍ കേസില്‍ പത്മനാഭന്‍ എന്ത് പറയാനാണ്? മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഴീക്കോടിന്റെ വാദങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉണ്ടാവുക? ഇവര്‍ രണ്ടുപേരും അഭിപ്രായം പറയരുതെന്നല്ല, എന്നാല്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് പരിമിതി ഉണ്ടാവുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഏതൊരു തൊഴിലിനെയും പോലെ, അക്ഷരകലയും ഒരു തൊഴിലാണെന്ന് നമ്മള്‍ മറക്കാറാണ് പതിവ്. ഏത് തൊഴിലിലും എന്ന പോലെ അക്ഷരകലയിലും വൃത്തികേടുകള്‍ അരങ്ങേറുന്ന കാര്യം നാം കണ്ടില്ലെന്ന് നടിക്കുന്നു. നമ്മള്‍ സാധാരണക്കാരില്‍ നിന്ന് സകല ആനുകൂല്യങ്ങളും പറ്റി, രാജപരമ്പരക്കാരായി കഴിഞ്ഞുവന്ന എഴുത്തുകാര്‍ക്ക് നെഞ്ചില്‍ തന്നെ കിട്ടിയ ചവിട്ടായിരുന്നു, നളിനി ജമീലയുടെയും തസ്കരന്‍ മണിയന്‍ പിള്ളയുടെയും ഒക്കെ രംഗപ്രവേശം.

നളിനി ജമീലയുടെയും മണിയന്‍ പിള്ളയുടെയും ആത്മകഥകളെ ചവറ്‌ എന്നാണ് പല ‘ലബ്‌ധപ്രതിഷ്ഠരായ’ എഴുത്തുകാരും വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു വിമര്‍ശനത്തിന് എഴുത്തുകാരെ നിര്‍ബന്ധിക്കുന്നത് ഉള്ളിലെ ഭയമാണ്. നില ഇങ്ങനെ തുടര്‍ന്നാല്‍ വെല്‍‌ഡര്‍മാരും വാര്‍ക്കപ്പണിക്കാരും നിലമുഴുന്നവരും തൊട്ട് സകലരും എഴുത്ത് തുടങ്ങില്ലേ? അപ്പോള്‍ പിന്നെ, അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങള്‍ ഇവരൊക്കെയുമായും പങ്കിടേണ്ടി വരില്ലേ? - എഴുത്തുകാരുടെ അടിസ്ഥാന ഭയമിതാണ്.

കൂലിയെഴുത്തുകാര്‍ എന്ന പൊയ്ക്കുതിരയില്‍ ഏറിയാണ് നളിനി ജമീലയും തസ്കരന്‍ മണിയന്‍ പിള്ളയും വന്നത്. നളിനി ജമീലയും തസ്കരന്‍ മണിയന്‍ പിള്ളയും മറ്റും ആത്മകഥയുമായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് കേരളത്തിലും പ്രൊഫഷണലായ കൂലിയെഴുത്തുകാര്‍ ഉണ്ടെന്ന് ജനമറിയുന്നത്. ഭാഷ ശരിയാക്കിയെടുക്കാനായി ആത്മകഥയുടെ കര്‍ത്താവിനെ സഹായിക്കുന്ന ഒരു കൂട്ടര്‍ - കൂലിയെഴുത്തുകാര്‍. അതായത് ശരിക്കും ‘പ്രൊഫഷണലായ’ എഴുത്തുജോലി ചെയ്യുന്നവര്‍.

നളിനി ജമീലയുടെ വിചാരങ്ങളുടെ ഭാഷ മാറ്റിയത് ഐ ഗോപിനാഥാണെങ്കില്‍ തസ്കരന്‍ മണിയന്‍ പിള്ളയ്ക്കൊരു ഭാഷയുണ്ടാക്കിക്കൊടുത്തത് ജി ആര്‍ ഇന്ദുഗോപനായിരുന്നു. കൂലിയെഴുത്തുകാരന്‍ എന്ന പൊയ്ക്കുതിരയെ പിന്നീട് ഉപേക്ഷിക്കുകയുണ്ടായി. മണിയന്‍ പിള്ളയുടെ ആത്മകഥയുടെ രണ്ടാം ഭാഗം ഇറങ്ങാന്‍ പോവുകയാണ്. ഇതിന് ജി ആര്‍ ഇന്ദുഗോപന്‍ തന്നെയായിരിക്കും പേന ചലിപ്പിക്കുക എന്നതിന് ഒരുറപ്പും ഇല്ല.

നളിനി ജമീലയും മണിയന്‍ പിള്ളയും അടിസ്ഥാനപരമായി എഴുത്തുകാരല്ല. എന്നാല്‍ അനുഭവങ്ങളുടെ തീച്ചൂള
മണിയന്‍ പിള്ള
WDWD
നെഞ്ചിലേറ്റുന്നവരാണിവര്‍. ഇവര്‍ക്ക് വേണ്ടത് അനുഭവങ്ങളെ പകര്‍ന്നുകൊടുക്കാന്‍ ഒരു പാത്രം മാത്രം. ഈ പാത്രം ഉണ്ടാക്കുകയാണ് ഐ ഗോപിനാഥും ജി ആര്‍ ഇന്ദുഗോപനും ചെയ്തത്. അതായത് അനുഭവങ്ങളുള്ള ആര്‍ക്കും പാത്രം കടമെടുത്ത് ‘സംഗതി’ ഉണ്ടാക്കാം എന്നര്‍ത്ഥം.


WEBDUNIA| Last Modified വ്യാഴം, 16 ജൂലൈ 2009 (15:03 IST)
ഇങ്ങനെ അനുഭവങ്ങളുടെ തീച്ചൂള നെഞ്ചിലേറ്റുന്നവര്‍ സ്വയമായോ പേന കടമെടുത്തോ എഴുതട്ടെ. ആര്‍ക്കും കൈവയ്ക്കാവുന്ന ഒന്നായി എഴുത്ത് മാറട്ടെ. ഇതില്‍ മെച്ചമായ രീതിയില്‍ എഴുതുന്നവര്‍ നല്ല എഴുത്തുതൊഴില്‍ ചെയ്യുന്നവരായി അറിയപ്പെടട്ടെ. നന്നായി ചിന്തിക്കുന്നവര്‍ ചിന്തയുടെ തീക്ഷ്ണതയുള്ള പുസ്തകങ്ങള്‍ എഴുതട്ടെ. എഴുത്തുകാര്‍ക്ക് എല്ലാവര്‍ക്കും ‘സൂര്യന് താഴെയുള്ള എന്തിനെ പറ്റിയും’ അറിവുണ്ടെന്ന ധാരണ നമുക്ക് അവസാനിപ്പിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ജീവിതം സന്തോഷകരമാക്കാന്‍ ജപ്പാന്‍കാരുടെ ഈ ശീലങ്ങള്‍ ...

ജീവിതം സന്തോഷകരമാക്കാന്‍ ജപ്പാന്‍കാരുടെ ഈ ശീലങ്ങള്‍ പതിവാക്കൂ
ഏറ്റവും വലിയ രോഗം അമിത ചിന്തയാണെന്ന് ആരും സമ്മതിക്കും. ഇതുമൂലം കഷ്ടപ്പെടുന്നവാണ് പലരും. ...

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്...
ചെവിക്കായം നീക്കം ചെയ്യാനായി ഒന്നെങ്കിൽ പിന്നിന്റെ പിൻഭാഗം അല്ലെങ്കിൽ ബഡ്സ് ...

ദേഹം വേദനയും ദന്തക്ഷയവും, കാരണം പ്രോട്ടീന്റെ കുറവ്!

ദേഹം വേദനയും ദന്തക്ഷയവും, കാരണം പ്രോട്ടീന്റെ കുറവ്!
ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ് പ്രോട്ടീന്‍. നമ്മുടെ ശരീരം ...

ഉച്ചയുറക്കം വീക്ക്‌നസ് ആണോ, അത്രനല്ലതല്ല!

ഉച്ചയുറക്കം വീക്ക്‌നസ് ആണോ, അത്രനല്ലതല്ല!
ഉച്ച സമയം ആകുമ്പോള്‍ പലര്‍ക്കും ക്ഷീണം അനുഭവപ്പെടാറുണ്ട്. ഒന്നുറങ്ങി എണീറ്റാല്‍ ശരിയാകും ...

Menstrual Cup: പാഡുകളേക്കാള്‍ എന്തുകൊണ്ടും നല്ലത് ...

Menstrual Cup: പാഡുകളേക്കാള്‍ എന്തുകൊണ്ടും നല്ലത് മെന്‍സ്ട്രുവല്‍ കപ്പ്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍
മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും