ഓര്‍മ്മകള്‍ അക്ഷരങ്ങളാകുമ്പോള്‍....

‘എട്ടാമത്തെ മോതിരം’,കെ.എം. മാത്യു(ആത്മകഥ)

WEBDUNIA|
അനുഭവങ്ങള്‍ പകരേണ്ടത് പുതു തലമുറയോട് പഴയ തലമുറ ചെയ്യേണ്ട കടമയാണ്. തങ്ങളുടെ സന്തോഷങ്ങള്‍, സന്താപങ്ങള്‍, ആഘോഷങ്ങള്‍... അങ്ങനെ വര്‍ത്തമാന കാലത്തിലിരുന്ന് പുതു തലമുറ ഈ ഓര്‍മ്മകള്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് ഭൂതകാലത്തിന്‍റെ സുഗന്ധത്തിലേക്ക് യാത്രയാകുന്നു. ജീവിതത്തെ സ്നേഹിക്കുവാനുള്ള പ്രചോദനം ലഭിക്കുന്നു.. മത്സരിക്കുവാനുള്ള കരുത്ത് ലഭിക്കുന്നു.

(‘എട്ടാമത്തെ മോതിര‘ത്തിലെ ആദ്യ അദ്ധ്യായത്തിലെ ചില ഭാഗങ്ങള്‍)

അമ്മച്ചിക്ക് അക്കാലത്തു കയ്യില്‍ ഒരു മുഴ വന്നു. കീറണമെന്നൊക്കെ പറഞ്ഞപ്പോള്‍ അമ്മച്ചി വഴങ്ങിയില്ല. അപ്പോള്‍ പത്രോസ് ചേട്ടന്‍ ഹാജരായി എന്നിട്ടു ചികിത്സ പറഞ്ഞു:‘ഇതു വെറും മുഴയല്ല, കൊച്ചമ്മ, മറുതയാ ഈ മുഴയ്‌ക്കു കാരണം. കീറിയിട്ടും മരുന്നുവെച്ചിട്ടും ഒരു കാര്യവുമില്ല, കേട്ടോ...ഒറ്റ വഴിയേയുള്ളൂ.

നമ്മുടെ വീടിന്‍റെ പടിഞ്ഞാറെ ഇറയത്തു പോയി ഒന്നു ഞാന്നാല്‍ മതി’. പൂമുഖത്ത് ഇറയത്തെ കഴുക്കോലില്‍പ്പോയി തൂങ്ങിക്കിടക്കാനായിരുന്നു ഞങ്ങളുടെ ‘വൈദ്യ‘രുടെ ചികിത്സാ വിധി.

എന്തോ, അമ്മച്ചിക്കു പത്രോസ് ചേട്ടന്‍റെ ചികിത്സ പരീക്ഷിക്കാന്‍ തോന്നി. കഴുക്കോലില്‍ ഒരു തുണിയൊക്കെ ചുറ്റി അമ്മച്ചി ദിവസവും കുറേ നേരം ഞാന്നു കിടക്കുവാന്‍ തുടങ്ങി. ആരും കാണാതിരിക്കുവാന്‍ വേണ്ടി രഹസ്യമായിട്ടായിരുന്നു ഇത്. എക്സര്‍സൈസിന്‍റെ ഗുണം കൊണ്ടായിരിക്കണം കൈയിലെ മുഴ പോയി.

................................................................ ...................................................................... .............................................. ............................

കുപ്പപ്പുറത്തു ഞങ്ങളുടെ കുട്ടിക്കാലം നന്നായി ആഘോഷിക്കപ്പെട്ടു. എന്നും എന്തെങ്കിലും ഒക്കെപ്പറഞ്ഞ് ഞങ്ങള്‍ സഹോദരന്‍‌മാര്‍ വഴക്കു പിടിക്കാറുണ്ടായിരുന്നു. ശാപ്പാടടിക്കുമ്പോഴും ചിലപ്പോള്‍ പൊരിഞ്ഞ വഴക്കാവും. ഞങ്ങളൊക്കെ ഭയങ്കര തീറ്റപ്രിയരായിരുന്നു. ഓരോരുത്തര്‍ക്കും കോഴിയിറച്ചി മൂന്നു നാലും കഷണം വീതം കഴിക്കണം; അതു കോഴിക്കാലുതന്നെയാവുകയും വേണം.

മറ്റുള്ളവര്‍ എടുത്തു കൊണ്ടു പോവാതിരിക്കാനായി ആദ്യമെ തന്നെ അവരവര്‍ക്കുള്ളോഅ വിഹിത കഷണമെടുത്ത് അതില്‍ തുപ്പല്‍ തൊട്ടു വെക്കുന്ന പതിവ് ഞങ്ങളില്‍ ചില വീരന്‍‌മാര്‍ക്കുണ്ടായിരുന്നു. വിഹിതം തീര്‍ന്നു കഴിയുമ്പോഴും അടുത്തവന്‍റെ കൈയിലുള്ള കോഴി വീണ്ടും പ്രലോഭിപ്പിക്കും. അടിതുടങ്ങും. ഉമ്മാമ്മച്ചിയുടെ ഭര്‍ത്താവ് കുര്യന്‍ മാത്തന്‍ ഞങ്ങളുടെ തീറ്റ കണ്ടു പേടിച്ചു പോയിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :