ജെ കെ റൗളിംഗിന് 43

WEBDUNIA|
മാഞ്ചസ്റ്ററില്‍ നിന്നും ലണ്ടനിലേക്കുള്ള ട്രയിന്‍ യാത്രക്കിടയിലാണവര്‍ക്ക് ഹാരിപോര്‍ട്ടറിന്‍റെ കഥാതന്തു കിട്ടുന്നത്. ഊണും ഉറക്കവുമില്ലാതെ അതു വളര്‍ന്നു.

പോര്‍ട്ടുഗലിലെ ഒപ്പേര്‍ട്ടയിലേക്ക് ഇംഗ്ളീഷ് അധ്യാപികയായി റൗളിംഗ് പോകുന്നു. അവിടെവച്ച് 1992ല്‍ പോര്‍ട്ടൂഗീസ് ടി.വി. ജേര്‍ണലിസ്റ്റായ ജോര്‍ജ് അരാന്‍റിസ്സിനെ വിവാഹം കഴിക്കുന്നു. ജസീക്കാ റൗളിംഗ് അരാന്‍റസ് എന്ന കുട്ടിയുടെ ജനനത്തോടെ ഇവരുവരും അകലുന്നു.

കുട്ടിയോടൊത്ത് 1994 ഡിസംബറില്‍ എഡ്വിന്‍ബറോയില്‍ അനുജത്തിയുടെ അടുത്തേക്ക് റൗളിംഗ് എത്തുന്നു. 1995ല്‍ വിവാഹ മോചനം നേടി.
എഡ്വിന്‍ബറോയില്‍ വച്ച് ആദ്യ നോവല്‍ ഹാരിപോര്‍ട്ടര്‍ ആന്‍റ് ദ ഫിലോസഫേഴ്സ് പൂര്‍ത്തിയാക്കി. ഫ്ളാറ്റിലെ അനിയന്ത്രിതമായ ചൂടു സഹിക്കാനാവാതെ എഡ്വിന്‍ബറോയിലെ ഒരു കഫേയിലിരുന്നാണ് റൗളിംഗ് എഴുതിയതെന്ന് ഒരു കിംവദന്തി പരന്നിരുന്നു.

ചെറുപ്പക്കാരായ കുട്ടികളെ ആകര്‍ഷിക്കാന്‍ പേരില്‍ ഒരു മാറ്റം വരുത്താന്‍ റൗളിംഗിനോട് പ്രസാധകന്‍ ബ്ളൂംസ്ബറി ആവശ്യപ്പെടുന്നു. കാതറിന്‍ എന്ന മുത്തശ്ശിയുടെ പേരെടുത്ത് റൗളിംഗ് തന്‍റെ പേരിന്‍റെ നടുവിലിട്ടു. ജോന്നേ കാതറിന്‍ റൗളിംഗ് എന്ന് പേരു പരിഷ്ക്കരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :