‘56 ഇഞ്ച്‌ നെഞ്ച്‌ വേണം യുപിയെ ഗുജറാത്താക്കന്‍’ മുലായത്തിന് മോഡിയുടെ മറുപടി

WEBDUNIA| Last Modified വെള്ളി, 24 ജനുവരി 2014 (20:49 IST)
PTI
കോണ്‍ഗ്രസ്‌ പാവങ്ങളെ പരിഹസിക്കുകയാണെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി കുറ്റപ്പെടുത്തി.

പാവങ്ങളെ വോട്ട്‌ ബാങ്കായി മാത്രം കാണുന്നു. കോണ്‍ഗ്രസ് അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലയെന്ന് മോഡി പറഞ്ഞു. ഉത്തര്‍പ്രദേശിനെ ബിജെപി ഗുജറാത്താക്കി മാറ്റുമെന്നു മോഡി പറഞ്ഞതിനെ വിമര്‍ശിച്ച എസ്പി നേതാവ്‌ മുലായം സിങ്ങിനുമുണ്ടായി മറുപടി നല്‍കാനും മോഡി മറന്നില്ല.

‘നേതാജി, യുപിയെ ഗുജറാത്താക്കി മാറ്റുമെന്നു പറഞ്ഞാല്‍ എന്താണ്‌ അര്‍ഥമെന്നു താങ്കള്‍ക്കറിയുമോ? എല്ലാ ഗ്രാമത്തിലും തെരുവിലും 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കും. താങ്കള്‍ക്ക്‌ അതാവില്ല. അതിന്‌ 56 ഇഞ്ച്‌ നെഞ്ച്‌ വേണമെന്നായിരുന്നു മോഡി മറുപടി പറഞ്ഞത്.

തന്നെ അധികാരത്തിലേറ്റിയാല്‍ ഇന്ത്യയെ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തിക്കുമെന്നു പറഞ്ഞ മോഡി ജനങ്ങള്‍ക്ക്‌ സന്തോഷവും സമാധാനവുമുള്ള ജീവിതവും വാഗ്ദാനം ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :