കണ്ണൂരില്‍ സുധാകരന്‍ തന്നെ മതിയെന്ന് ഡിസിസി

കണ്ണൂര്‍| WEBDUNIA| Last Modified ശനി, 8 മാര്‍ച്ച് 2014 (14:30 IST)
PRO
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കമെന്ന് കണ്ണൂര്‍ ഡിസിസി പ്രമേയം. വടകരയില്‍ മുല്ലപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസുകാരുടെ പൊതുവികാരം കെ സുധാകരന്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ മണ്ഡലത്തിലെ നിലവിലെ എംപി കെ സുധാകരന് വേണ്ടി ചുമരെഴുത്തുകളും പോസ്റ്ററുകളുമായി പ്രചാരണവും കണ്ണൂരില്‍ ആരംഭിച്ചു

കാസര്‍ഗോഡ് സുധാകരനെ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഡിസിസി രംഗത്തെത്തിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക നാളെ കേന്ദ്ര സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :