1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. മഹാത്‌മാഗാന്ധി സ്‌പെഷ്യല്‍
  4. man fled without pay hotel bill

ഹോട്ടലില്‍ റൂമെടുത്ത് തങ്ങിയത് എട്ട് മാസം, ബില്‍ 25 ലക്ഷം; ഒടുവില്‍ പണം നല്‍കാതെ ബാത്ത്‌റൂമിന്റെ ജനല്‍ വഴി രക്ഷപ്പെട്ടു

hotel
എട്ട് മാസം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചതിന്റെ ബില്‍ അടയ്ക്കാതെ 43 കാരന്‍ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ നേവി മുംബൈയിലാണ് സംഭവം. 12 വയസ്സുള്ള മകനൊപ്പം ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്ത 43 കാരനാണ് 25 ലക്ഷം രൂപ ബില്‍ അടയ്ക്കാതെ രക്ഷപ്പെട്ടത്. ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. 
 
മുരളി കാമത്ത് എന്നാണ് ഇയാളുടെ പേര്. ത്രീ സ്റ്റാര്‍ ഹോട്ടലില്‍ രണ്ട് മുറികളാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇയാള്‍ ബുക്ക് ചെയ്തത്. താന്‍ സിനിമയില്‍ ജോലി ചെയ്യുന്ന ആളാണെന്ന് ഹോട്ടല്‍ ജീവനക്കാരോട് ഇയാള്‍ പറഞ്ഞിരുന്നു. താമസ ആവശ്യത്തിനായി ഒരു മുറിയും മീറ്റിങ് ആവശ്യങ്ങള്‍ക്കായി മറ്റൊരു മുറിയുമാണ് ഇയാള്‍ ബുക്ക് ചെയ്തത്. ഒടുവില്‍ 25 ലക്ഷം രൂപ ബില്‍ അടയ്ക്കാതെ ഹോട്ടല്‍ മുറിയിലെ ബാത്ത്‌റൂമിന്റെ ജനല്‍ വഴി ഈ 43 കാരന്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. 
 
അടുത്ത ലേഖനം
സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി