WEBDUNIA|
Last Updated:
ബുധന്‍, 7 ഫെബ്രുവരി 2024 (10:54 IST)
തൃശൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ചയോടെ ഉണ്ടായേക്കും. ഒന്നാം ഘട്ട പട്ടികയില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതുന്ന സുരേഷ് ഗോപി ബൂത്ത് ഭാരവാഹികളെ നേരില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുണ്ണ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് തൃശൂരും ഉള്‍പ്പെടുക. കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും കേരളത്തില്‍ ബിജെപി വിജയം നേടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. വിജയസാധ്യത ഏറ്റവും കൂടുതലുള്ള ഈ അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണത്തിലാകും അടുത്തയാഴ്ച പ്രഖ്യാപനമുണ്ടാവുക.