1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ലോക്‌സഭ തെരെഞ്ഞെടുപ്പ് 2024
  4. Vadivelu may contest loksabha elections as DMK candidate

ലോക്സഭാ തെരെഞ്ഞെടുപ്പ്, ഡിഎംകെ ടിക്കറ്റിൽ മത്സരിക്കാൻ വടിവേലുവും

udhayanithi -vadivelu
തമിഴിലെ പ്രമുഖ ഹാസ്യതാരമായ വടിവേലു ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമയില്‍ നിന്നും ഏറെക്കാലമായി ഇടവേളയെടുത്തിരുന്ന താരം മാരി സെല്‍വരാജ് സിനിമയായ മാമന്നനിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഡിഎംകെ യുവജന വിഭാഗം നേതാവും തമിഴ്‌നാട് സ്‌പോര്‍ട്‌സ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനായിരുന്നു സിനിമയിലെ നായകന്‍.
 
അടുത്തകാലത്തായി സ്റ്റാലിന്‍ കുടുംബവുമായി അടുത്ത ബന്ധമാണ് വടിവേലുവിനുള്ളത്. 2011ലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രധാന താര പ്രചാരകരില്‍ ഒരാളായിരുന്നു വടിവേലു. എന്നാല്‍ തെരെഞ്ഞെടുപ്പില്‍ എഡിഎംകെ സഖ്യം വിജയിച്ചതോടെ താരത്തിന് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പാര്‍ലമെന്റിലേക്ക് നേരത്തെ നെപ്പോളിയന്‍ അടക്കമുള്ള താരങ്ങള്‍ക്ക് സീറ്റ് നല്‍കി വിജയിപ്പിച്ച ചരിത്രമാണ് ഡിഎംകെയ്ക്കുള്ളത്. ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് ഇതുവരെയും വടിവേലു പ്രതികരണം നല്‍കിയിട്ടില്ല.
About Writer
WEBDUNIA
അടുത്ത ലേഖനം
Breaking News: തൃശൂരില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ഥി? പ്രതാപന് നിയമസഭാ സീറ്റ് നല്‍കും; വടകരയില്‍ ശൈലജയോട് 'മുട്ടാന്‍' ഷാഫി !