WEBDUNIA|
Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (15:19 IST)
Rahul gandhi and Priyanka Gandhi: ഉത്തര്‍പ്രദേശിലെ അമേത്തി, റായ് ബറേലി മണ്ഡലങ്ങളില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയും റായ് ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ അമേത്തിയിലും റായ് ബറേലിയിലും ഇരുവരും സ്ഥാനാര്‍ഥികള്‍ ആകില്ലെന്നാണ് ടൈംസ് നൗ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ മുഴുവനായി കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്താനാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. അതുകൊണ്ടാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാത്തത്. കേരളത്തിലെ വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി ജനവിധി തേടിയിരുന്നു. അതിനാല്‍ ഇരട്ട മണ്ഡലം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
അഞ്ചാം ഘട്ടമായ മേയ് 20 നാണ് അമേത്തിയിലും റായ് ബറേലിയിലും വോട്ടെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പിന് ഒരു മാസം പോലും ഇനി ശേഷിക്കുന്നില്ല. എന്നിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടാണെന്ന് ബിജെപി ആരോപിക്കുന്നു.