അനുബന്ധ വാര്‍ത്തകള്‍
- വടകരയിൽ ശക്തനായ സ്ഥാനാർത്ഥി വേണം, മുല്ലപ്പള്ളി തന്നെ മത്സരിക്കണം എന്ന ആവശ്യം ശക്തമാകുന്നു, നിലപാട് വ്യക്തമാക്കി ആർ എം പിയും
- കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചതോ ?; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് വിടി ബല്‍റാം
- സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനല്ല പാര്‍ട്ടി എന്നോട് മത്സരിക്കാന്‍ പറഞ്ഞത് - പി ജയരാജന്
- ‘വടകരയിലെ സ്ഥാനാർത്ഥിത്വത്തിൽനിന്നും പിൻമാറിയില്ലെങ്കിൽ കൊന്നുകളയും‘ പി ജയരാജന് വധഭീഷണി
- ചെങ്കോട്ടയില്‍ ജയരാജനെ നേരിടാന്‍ ആരുണ്ട് ?; കോണ്‍ഗ്രസ് അങ്കലാപ്പിൽ
'പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും'; ജയരാജനെ ട്രോളി ബൽറാം
ഈ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ തലക്കെട്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ഫേയ്സ്ബുക്കിലൂടെ പി ജയരാജനെ ട്രോളി വി ടി ബൽറാം എംഎൽഎയുടെ ചിത്രവും കുറിപ്പും. ജയരാജന്റെ പ്രചരണത്തിന്റെ ഭാഗമായി ഒട്ടിച്ച ഒരു പോസ്റ്ററുമായിട്ടാണ് ഇപ്പോൾ ബൽറാം എത്തിയിരിക്കുന്നത്. ചുവരിലെ സിനിമാ പോസ്റ്ററിനു മുന്നിലാണ് ജയരാജനെ വിജയിപ്പിക്കുക എന്ന പോസ്റ്റർ പതിച്ചിരിക്കുന്നത്. ഇപ്പോൾ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമാ പോസ്റ്ററിനു മുകളിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
ഈ പോസ്റ്ററിലെ വാചകമാണ് ട്രോളിന് ആധാരം. 'പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫൺ ഫാമിലി ത്രില്ലർ' എന്ന വാചകത്തിനു തൊട്ടുതാഴെയാണ് ജയരാജൻ ചിരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റർ പ്രചരണത്തിനായി പതിച്ചത്. ഈ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ തലക്കെട്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ' പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നു രാത്രി ഇന്നോവ തിരിയും' എന്നായിരുന്നു ബൽറാം നൽകിയ കുറിപ്പ്.