വോട്ട് തേടി ഇറങ്ങി; ആദ്യം ‘ചോറൂണ്’, പിന്നെ പേരിടൽ- വ്യത്യസ്തരിൽ വ്യത്യസ്തനായി സുരേഷ് ഗോപി!

തീരദേശത്തെ പര്യടനത്തിനിടെയായിരുന്നു നാമകരണ ചടങ്ങ്.

Last Modified ബുധന്‍, 10 ഏപ്രില്‍ 2019 (12:48 IST)
ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിക്കു പേരിടാനും സമയം കണ്ടെത്തി. തീരദേശത്തെ പര്യടനത്തിനിടെയായിരുന്നു നാമകരണ ചടങ്ങ്.ധർമ്മിഷ്ഠനായി വളരാൻ ആശിർവദിച്ച് സൂപ്പർ താരം കൂടിയായ സ്ഥാനാർത്ഥി സുരേഷ് ഗോപി കുഞ്ഞിന് പേരിട്ടു- നൈദിക്. തളിക്കുളം ത്രിവേണിയിലായിരുന്നു പേരിടൽ. ധർമ്മിഷ്ഠൻ എന്നാണ് പേരിന്റെ അർത്ഥം. ആലുങ്ങൾ ഷാജി, ദിനി ദമ്പതികളുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനാണ് താരം പേരിടൽ ചടങ്ങ് നടത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് പീടികപ്പറമ്പ് അയ്യപ്പന്‍കാവിലെ തയ്യില്‍ വീട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി എത്തിയത്. ഭക്ഷണം ചോദിച്ചപ്പോള്‍ തെല്ലൊന്ന് അമ്പരന്നെങ്കിലും വിഭവങ്ങള്‍ കുറവാണെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഉള്ളത് മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വീടിനകത്ത് കയറിയ സ്ഥാനാര്‍ത്ഥി കൈകഴുകി തീന്‍മേശയ്ക്ക് മുമ്പിലിരുന്നു. അധികം വൈകാതെ
മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേർത്ത ഊണുമായി വീട്ടുകാര്‍ എത്തി. ഭക്ഷണം ആസ്വദിച്ച് കഴിച്ച സ്ഥാനാര്‍ത്ഥി വീട്ടുകാര്‍ക്ക് നന്ദി പറയാനും മറന്നില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :