അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പിനിടയിൽ പ്രദർശനത്തിനൊരുങ്ങി മോദിയുടെ ബയോപ്പിക്; ഏപ്രിലിൽ റിലീസ്
- പ്രധാനമന്ത്രിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്റെ മനസ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി
- പ്രധാനമന്ത്രിയുടെ രൂപവും ഭാവവും സ്വീകരിച്ച് വിവേക് ഒബ്രോയി, മോദിയുടെ ജീവചരിത്രം പറയുന്ന ‘പിഎം നരേന്ദ്ര മോദി‘യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
- ബിജെപിയെ നാണംകെടുത്തിയ സംസ്ഥാന ഹര്‍ത്താലിനെ പിന്തുണച്ച് പ്രധാനമന്ത്രി
- വിവാദ പ്രസ്താവനയില്‍ നാണംകെട്ട് കോഹ്ലി; ആഞ്ഞടിച്ച് സിദ്ധാര്‍ഥ് - കുത്തിപ്പൊക്കലുമായി ആരാധകര്‍
ബ്രിട്ടിഷ് സാമ്രാജ്യത്തെ മോദി ഒറ്റകൈകൊണ്ട് തുരത്തി സ്വാതത്രം നേടി തന്നത് ഒഴിവാക്കി; പിഎം മോദി ട്രെയിലറിനെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്
വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്രമോഡി.
ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബയോപ്പിക് ചിത്രമായ പിഎം നരേന്ദ്രമോഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.അതിനിടെ ട്രെയ്‌ലറിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ് രംഗതെത്തി.ബ്രിട്ടീഷ് സാമ്രാജ്യത്തെ മോഡി ഒറ്റക്കൈകൊണ്ട് തൂത്തെറിഞ്ഞ് സ്വാതന്ത്യം നേടി തന്നത് ട്രെയ്‌ലറില്‍ കാണിക്കുന്നില്ല. ഇത് സിക്കുലർ, ലിബ്റ്റാര്‍ഡ്, കമ്മി, നക്‌സല്‍ പിന്നെ തീര്‍ച്ചയായും നെഹ്‌റു എന്നിവര്‍ കാണിക്കുന്നത് പോലെയുള്ള മോശം കാര്യമാണ്.
സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിന്റെ താഴെ സമാനമായ തരത്തിലുള്ള കമന്റുകള്‍ നിറഞ്ഞു. ആഫ്രിക്കയില്‍ മോദി ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നത് ഇല്ല, രണ്ടാം ലോകമഹായുദ്ധത്തില്‍ മോഡി പങ്കെടുക്കുന്നത് ഇല്ല, 1983ലും 2011ലും ക്രിക്കറ്റ് ലോകകപ്പ് നേടിതന്നത് ഇല്ല, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ട്രെയ്‌ലറിനെ കുറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നു ഉണ്ടായത്.
വിവാദമായ മോഡിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ ചിത്രത്തില്‍ ഉണ്ടാവുമോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ അന്വേഷിക്കുന്നവരും ഉണ്ട്. വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്രമോഡി.