ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ ബനിയൻ കച്ചവടം; ചൗക്കിദാർ ഉൽപ്പന്നങ്ങൾ വാങ്ങാൻ ക്ഷണിച്ച് മോദി

ടീ ഷര്‍ട്ടുകള്‍ കൂടാതെ, തൊപ്പി, പേന, സ്റ്റിക്കർ നോട്ട് ബുക്ക് തുടങ്ങിയവയും 'നമോ ഉല്‍പ്പന്നങ്ങളായി' വിപണിയിലെത്തിയിട്ടുണ്ട്.

Last Modified ചൊവ്വ, 26 മാര്‍ച്ച് 2019 (10:45 IST)
ട്വിറ്ററിലൂടെ ടീ ഷര്‍ട്ട് വില്‍പന പരസ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മേം ഭി ചൗക്കീദാർ എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ടീ ഷര്‍ട്ട് വില്‍പന. മാര്‍ച്ച് 31ന് രാജ്യത്തിന്റെ വിവിധയിടങ്ങളിലെ മോദി അനുകൂലികളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയില്‍ 'മേം ഭീം ചൗക്കീദാർ‍' എന്നെഴുതിയ കാവി ടീ ഷര്‍ട്ട് വാങ്ങി ധരിച്ചെത്താന്‍ മോദി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

ടീ ഷര്‍ട്ടുകള്‍ കൂടാതെ, തൊപ്പി, പേന, സ്റ്റിക്കർ നോട്ട് ബുക്ക് തുടങ്ങിയവയും 'നമോ ഉല്‍പ്പന്നങ്ങളായി' വിപണിയിലെത്തിയിട്ടുണ്ട്. ഇവ നമോ ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്യാമെന്നും നമോ മെര്‍ന്‍ഡൈസ് എന്ന വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹി സദര്‍ ബസാറില്‍ കഴിഞ്ഞ ദിവസം 'നമോ എഗെയ്ന്‍' എന്ന് പ്രിന്റ് ചെയ്ത 20,000 കപ്പുകള്‍ ചായവില്‍പനക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു. ഈയാഴ്ച്ച 50,000ല്‍ അധികമാണ് ടാര്‍ഗറ്റ്. അതിന് ശേഷം എണ്ണം കൂടും. ഞങ്ങള്‍ ഡല്‍ഹിയില്‍ എല്ലായിടത്തും ചായ വില്‍പനക്കാര്‍ക്ക് ഈ കപ്പുകള്‍ നല്‍കും.


പ്രധാനമന്ത്രിയുടെ കച്ചവടത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 'ആദ്യം അദ്ദേഹം നമുക്ക് സ്വപ്‌നങ്ങള്‍ വിറ്റു ഇപ്പോള്‍ ടീ ഷര്‍ട്ട് വില്‍ക്കുന്നു, രാജ്യത്തിന്റെ പ്രധാനമന്ത്രി ടീ ഷര്‍ട്ട് വില്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നു, ചായ മുതല്‍ ടീ ഷര്‍ട്ട് വരെ, നിങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയാണ്, ഈ പ്രധാനമന്ത്രി എന്തൊരു നാണക്കേടാണ്, ആത്മാഭിമാനമുള്ള ഒരു പ്രധാനമന്ത്രിയും ഇത് ചെയ്യില്ല, ദൈവമേ..ഇത് യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല..ഏതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രി ഇങ്ങനെയൊക്കെ ചെയ്യുമോ?, വേണ്ട നന്ദി.. ഫ്രീ ആയി തന്നാലും വേണ്ട..' എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :