രണ്ടിടത്ത് മത്സരിക്കാൻ മോദിയും, ബെംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നത്.

Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (10:27 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കുമെന്ന സൂചന. ബിജെപി കോട്ടയായ ബെംഗളുരു സൗത്തിൽ മോദി സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മോദിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും വാർത്തകൾ പുറത്ത് വരുന്നത്.

ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നത്. മോദി ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബെംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളില്‍ 18 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു സൗത്ത്, ധാര്‍വാഡ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാതിരുന്നത്.

അന്തരിച്ച കേന്ദ്രമന്ത്രി എച്ച്. എൻ. അനന്ത്കുമാറിന്റെ മണ്ഡലമാണ് ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മോദി വരികയാണെങ്കിൽ തേജസ്വിനി പിന്മാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :