'അവസാനം പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണം, വൈദ്യുതി അമൂല്യമാണ്'; കോൺഗ്രസിനെ ട്രോളി വീണ്ടും എം എം മണി

അവസാനം പോകുന്നവരോടുളള അഭ്യർത്ഥനയെന്നും പറഞ്ഞാണ് എം എം മണി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (13:38 IST)
കോൺഗ്രസ് വക്താവ് ബിജെപിയിൽ ചേർന്നതിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. അവസാനം പോകുന്നവരോടുളള അഭ്യർത്ഥനയെന്നും പറഞ്ഞാണ് എം എം മണി പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ നട്ടേല്ലിനു വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. അതു പാഴാക്കരുതെന്നാണ് പൊതു താത്പര്യാർത്ഥം മന്ത്രി പറഞ്ഞിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് കമൻഡ് ചെയ്തിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ടോം വടക്കൻ ബിജെപി സ്ഥാനാർത്ഥിയായേക്കും. 12 വർഷത്തിലേറേ കോൺഗ്രസ് മാധ്യമ വിഭാഗം സെക്രട്ടറിയും ഇടക്കാലത്ത് എഐസിസി സെക്രട്ടറിയുമായിരുന്നു ടോം വടക്കൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :