വയൽക്കിളികൾ തെരഞ്ഞെടുപ്പിലേക്ക്; സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ മത്സരിക്കും, സുധാകരനും ശ്രീമതിക്കും എതിരാളിയാകുമോ?

എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.കെ ശ്രീമതിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരനും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടുണ്ട്.

Last Modified ശനി, 16 മാര്‍ച്ച് 2019 (10:06 IST)
വയക്കിളി നേതാവ് കണ്ണൂരിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ
മത്സരിക്കും. പരിസ്ഥിതി സമരത്തിനു ഒരു വോട്ട് എന്നാണ് മുദ്രാവാക്യം. സ്വതന്ത്ര സ്ഥാനാർത്ഥിയായാവും മത്സരിക്കുക. ദേശീയ പാത ബൈപ്പാസിനെതിരായി കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ ഒരു കൂട്ടം കര്‍ഷകര്‍ നടത്തിയ സമരത്തിന്റെ മുന്‍ നിര നേതാവാണ് സുരേഷ് കീഴാറ്റൂർ.

എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.കെ ശ്രീമതിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരനും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ ‘വയല്‍ക്കിളി’ ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയോടെയാണോ മത്സരരംഗത്തേക്കിറങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല.

വയല്‍ നികത്തിയുള്ള ബൈപ്പാസിനെതിരെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് പാര്‍ട്ടി പിന്‍മാറിയതോടെയാണ് സുരേഷ് കീഴാറ്റൂറിന്റെ നേതൃത്വത്തില്‍ വയല്‍കിളികള്‍ സമരം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :