കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ്‌ നിശ്ചലമാക്കി; ഉമ്മൻചാണ്ടി സർക്കാരിനെ പരിഹസിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ്‌ നിശ്ചലമാക്കി; ഉമ്മൻചാണ്ടി സർക്കാരിനെ പരിഹസിച്ച് മുഖ്യമന്ത്രി

 kannur airport , pinarayi vijayan , udf , പിണറായി വിജയൻ , കണ്ണൂർ വിമാനത്താവളം , വിഎസ് അച്യുതാനന്ദൻ
കണ്ണൂർ| jibin| Last Updated: ഞായര്‍, 9 ഡിസം‌ബര്‍ 2018 (13:15 IST)
കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

1996ൽ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാർഥ്യമാകാൻ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ല.
2001മുതൽ 2006വരെ വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു നിലപാട് എടുത്തത് എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് എന്തോ ഉദ്ഘാടനം ചെയ്‌തെന്ന് അവർ പറഞ്ഞു പരത്തി. എന്നാൽ അതെന്താണെന്ന് നാട്ടിലെ ജനങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ല. ജനങ്ങളിൽ അത്തരത്തിലൊരു പ്രതീതി ഉണ്ടാക്കുന്നതിനു വേണ്ടിയാണ് അന്ന് അങ്ങനൊരു ഉദ്ഘാടനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2006ൽ അധികാരമേറ്റ സർക്കാരാണ് വിമാനത്താവളത്തിന് പുതുജീവൻ നൽകിയത്. 2011ൽ വന്ന ഉമ്മൻചാണ്ടി സർക്കാർ ചില തുടർപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പഴയ വേഗത കൈവരികകാൻ കഴിഞ്ഞില്ലെന്നും കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :