Last Modified വെള്ളി, 29 മാര്‍ച്ച് 2019 (16:56 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമാകുന്നു. ‘ഓക്കാനംവരുംവിധം വെജിറ്റേറിയന്‍ ആയ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ത്ഥം വരുന്ന ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
ഓക്കാനം എന്നര്‍ത്ഥം വരുന്ന ‘squeamishly’ എന്ന വാക്ക് പ്രയോഗിച്ചതിലെ രാഷ്ട്രീയ ശരികേടാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മീന്‍മണം ഓക്കാനമുണ്ടാക്കുന്ന വരേണ്യ സമുദായത്തിന്റെ പ്രതിനിധിയാണ് താനെന്ന് തരൂര്‍ ഈ ട്വീറ്റിലൂടെ പരസ്യമായി വിളിച്ചു പറയുകയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുള്ളത്.