1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക്‍സഭാ തെരഞ്ഞെടുപ്പ് 2019 വാര്‍ത്തകള്‍
  4. Rahul Gandhi will Submit his nomination on thursday

രാഹുൽ നാളെ വയനാട്ടിലെത്തും; റോഡ്ഷോയ്ക്കു ശേഷം വ്യാഴാഴ്ച പത്രിക സമർപ്പിക്കും; ആവേശം ഇരട്ടിയാക്കാൻ പ്രിയങ്കയും

പ്രിയങ്കാ ഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന.

Rahul Gandhi
രണ്ടാം  മണ്ഡലമായി  വയനാട് തെരഞ്ഞെടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. വ്യാഴാഴചയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. 
 
ബുധനാഴ്ച രാവിലെ കോഴിക്കോടെത്തുന്ന രാഹുൽ ഗാന്ധി ഹെലികോപ്ടറിൽ കൽപ്പറ്റയിലെത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സംഘടന ചുമതലുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഒപ്പമുണ്ടാകും
 
ഹെലികോപ്ടറില്‍ കല്‍പറ്റയിലെത്തുന്ന രാഹുല്‍ റോഡ്‌ഷോയ്ക്കു ശേഷമാകും പത്രിക സമര്‍പ്പിക്കുക. വ്യാഴാഴ്ചയാണ് കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിനം. കോണ്‍ഗ്രസ് അധ്യക്ഷനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മലപ്പുറം-വയനാട് ഡിസിസികള്‍ വ്യതക്തമാക്കി
അടുത്ത ലേഖനം
‘എനിക്ക് സീറ്റ് തന്നില്ല, ഡിപ്രഷനിലേക്ക് പോയ എന്നെ രക്ഷിച്ചത് പാട്ടുകൾ’ - കെ വി തോമസ്