വടക്കനോ? നോ നോ വടക്കൻ വലിയ നേതാവൊന്നുമല്ല: രാഹുൽ ഗാന്ധി

ഇന്നലെയായിരുന്നു ടോം വടക്കൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

Last Updated: വെള്ളി, 15 മാര്‍ച്ച് 2019 (16:09 IST)
ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് വക്താവ് വലിയ നേതാവല്ലെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ചത്തിസ്ഗഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുലിനെ ഉദ്ധരിച്ചു വാർത്താ ഏജർസിയായ എഎൻഐയാണ് ഇതു ട്വീറ്റ് ചെയ്തത്. എന്നാൽ കൂടുതൽ പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല.

ഇന്നലെയായിരുന്നു ടോം വടക്കൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.ദേശസ്നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കന്‍ നല്‍കിയ വിശദീകരണം.

12 വർഷത്തിലേറേ കോൺഗ്രസ് മാധ്യമ വിഭാഗം സെക്രട്ടറിയും ഇടക്കാലത്ത് എഐസിസി സെക്രട്ടറിയുമായിരുന്നു ടോം വടക്കൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :