ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ സംഭവിച്ചത് എന്തൊക്കെ

20 സംസ്ഥാനങ്ങളിലായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (12:24 IST)
2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. 20 സംസ്ഥാനങ്ങളിലായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. എഎൻഐ പുറത്തുവിട്ട കണക്ക് പ്രകാരം ബിഹാറിൽ 50 ശതമാനം പോളിംങ് രേഖപ്പെടുത്തി. തെലങ്കാന 60ശതമാനം മേഘാലയ 62 ശതമാനം, ഉത്തർപ്രദേശ് 59 ശതമാനം മണിപ്പൂർ 78 ശതമാനം ലക്ഷദ്വീപ് 65 ശതമാനം അസം 68 ശതമാനം. ഇതാണ് പോളിംങ് ശതമാനം.

ഒന്നാംഘട്ട വോട്ടെടുപ്പിൽ നിരവധി സ്ഥലങ്ങളിൽ അക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ചില പാളിച്ചകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനു ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകണം എന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

അക്രമങ്ങൾ നടന്നതിൽ എടുത്തു പറയെണ്ടത് ആന്ധ്രയിലാണ്. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്കു ദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും ആന്ധ്രയുടെ പല ഭാഗങ്ങളിലായി
സംഘർഷങ്ങൾ നടന്നിരുന്നു. ഇരുപാർട്ടികളുടെയും ഓരോ പ്രവർത്തകർ മരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒഡീഷയിലെ 15ഓളം പോളിംങ് ബൂത്തുകളിൽ ഒരു വോട്ടർമാർ പോലും എത്തിയിരുന്നില്ല എന്ന തരത്തിലുള്ള വാർത്തകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളിലും വോട്ട് രേഖപ്പെടുത്താൻ വന്നവരുടെ സഖ്യയിൽ മുൻകാലത്തെക്കാൾ കുറവ് രേഖപ്പെടുത്തിയിരുന്നു.

ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ പ്രമുഖരില്‍ മാഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി നിതിന്‍ ഗഡ്കരിയുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ആര്‍എല്‍ഡി നേതാവ് അജിത് കുമാർ‍, അദ്ദേഹത്തിന്റെ മകന്‍ ജയന്ത് ചൗധരി, മന്ത്രിമാരായ വികെ സിംഗ്, മഹേഷ് ശര്‍മ എന്നിവരാണ് മത്സരിക്കുന്ന മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികളൾ.

ഏപ്രില്‍ 18 ന് ആണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാംഘട്ടം-ഏപ്രില്‍ 23, നാലാംഘട്ടം- ഏപ്രില്‍ 29, അഞ്ചാംഘട്ടം- മെയ് ആറ്, ആറാംഘട്ടം-മെയ് 12, ഏഴാംഘട്ടം-മെയ് 19 എന്നി തീയതികളില്‍ നടക്കും. ഏപ്രില്‍ 23 ന് നടക്കുന്ന മൂന്നാംഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :