ഗാന്ധിനഗറിൽ അമിത് ഷായുടെ ‘റോഡ് ഷോ’; നാമനിർദേശ പത്രിക സമർപ്പിച്ചു

നേതാക്കളെയും പ്രവർത്തകരെയും കൊണ്ട് സമ്പന്നമായിരുന്നു ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പത്രികാ സമർപ്പണം.

Last Modified ശനി, 30 മാര്‍ച്ച് 2019 (16:10 IST)
ഗുജറാത്തിലെ ഗാന്ധിനഗറിൽ എൻഡിഎയുടെ കരുത്തുകാട്ടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നാമനിർദേശ പത്രികാ സമർപ്പണം. നേതാക്കൾക്കൊപ്പം ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയിലാണ് അമിത് ഷാ ഗാന്ധിനഗറിൽ പത്രിക നല്കാൻ എത്തിയത്. എന്നാൽ, ബിജെപി സ്ഥാപകനേതാവും സിറ്റിംഗ് എംപിയുമായ എൽകെ അദ്വാനിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.

നേതാക്കളെയും പ്രവർത്തകരെയും കൊണ്ട് സമ്പന്നമായിരുന്നു ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പത്രികാ സമർപ്പണം.രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ ബിജെപി നേതാക്കൾ ശിവസേന തലവൻ ഉദ്ധവ് താക്കറെ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ, എൽ.ജെ.പി സ്ഥാപകൻ രാംവിലാസ് പാസ്വാൻ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ എന്നിവർക്കൊപ്പമാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അമിത് ഷാ എത്തിയത്.


സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആയിരുന്നു അമിത് ഷാ പൊതുപൊതു യോഗ വേദിയിലേക്ക് എത്തിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ എൻഡിഎ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാനിലെ രാഷ്രീയനേതാക്കളുടെ ഭാഷയാണ് കോൺഗ്രസുകാർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :