കോൺഗ്രസിൽ ചില യൂദാസുകളുണ്ട്.ഇവരാണ് കോൺഗ്രസിനെയും ബിജെപിയെയും സഹായിക്കുന്നത്; സുഗതനെതിരെ പൊട്ടിത്തെറിച്ച് സുധീരൻ

സുധീരന്റെ വാർത്താ സമ്മേളനത്തിൽ നിന്ന് കോൺഗ്രസ് നേത‌ാവ് ഡി സുഗതൻ ഇറങ്ങിപ്പോയി.

Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (17:02 IST)
യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് നേതാവും എസ്എൻ ട്രസ്റ്റിന്റെ എക്സിക്യൂട്ടിവ് അംഗം കൂടിയായ ഡി സുഗതനെതിരെ പൊട്ടിത്തെറിച്ച് വി എം സുധീരൻ. കോൺഗ്രസിൽ ചില യൂദാസുകളുണ്ട്.ഇവരാണ് കോൺഗ്രസിനെയും ബിജെപിയെയും സഹായിക്കുന്നത്. ഇവരെ മാറ്റി നിർത്താതെ കോൺഗ്രസ് രക്ഷപെടില്ലെന്നും വി എം സുധീരൻ ആലപ്പുഴയിൽ പറഞ്ഞു.

നേരത്തെ സുധീരന്റെ വാർത്താ സമ്മേളനത്തിൽ നിന്ന് കോൺഗ്രസ് നേത‌ാവ് ഡി സുഗതൻ ഇറങ്ങിപ്പോയി. സുധീരന്‍
വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. പറഞ്ഞത് അനവസരത്തിലായത് കൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം ഡി സുഗതൻ വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളിയെക്കുറിച്ച് സുധീരന്‍ പറഞ്ഞത് അനുചിതമെന്ന് ഡി സുഗതന്‍ പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ലെന്ന് സുഗതന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുഗതന്‍ ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്നായിരുന്നു സുധീരന്‍ പ്രതികരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :