അനുബന്ധ വാര്‍ത്തകള്‍
- രാഹുൽ നാളെ വയനാട്ടിലെത്തും, റോഡ്ഷോയ്ക്കു ശേഷം വ്യാഴാഴ്ച പത്രിക സംർപ്പിക്കും; ആവേശം ഇരട്ടിയാക്കാൻ പ്രിയങ്കയും
- ന്യായ് പദ്ധതി ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ; കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
- മൻമോഹൻ സിങിനെ കരിങ്കൊടി കാണിച്ച ഇടതുവിദ്യാർത്ഥി നേതാവ്; ഇന്ന് രാഹുൽ ഗാന്ധിയുടെ ഉപദേഷ്ടാവ്
- രാഹുൽ അമൂൽ ബേബി തന്നെ,വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണെന്ന് വിഎസ്
- ഒരു കാരണവശാലും രാഹുൽ വയനാട്ടിൽ നിന്ന് ജയിച്ചുപോകില്ല; മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാർ വെള്ളാപ്പള്ളി
രാഹുൽ ഗാന്ധി എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പുലി; പരിഹാസവുമായി ജി സുധാകരൻ
രാഹുൽ ഗാന്ധി വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിനെ വിമർശിച്ചാണ് സുധാകരന്റെ പരാമർശം.
എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പുലിയാണ് രാഹുൽ ഗാന്ധിയെന്ന് മന്ത്രി ജി സുധാകരൻ. വടക്കേ ഇന്ത്യയിൽ നിന്നും ആർഎസ്എസിനെ പേടിച്ചോടിയ പുലിയാണ് രാഹുലെന്നും സുധാകരൻ പരിഹസിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിനെ വിമർശിച്ചാണ് സുധാകരന്റെ പരാമർശം.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ ഇടതുനേതാക്കൾ രംഗത്തു വന്നിരുന്നു. ബിജെപി മുഖ്യശത്രുവെന്ന് പറയുന്ന രാഹുൽ ഗാന്ധി, വയനാട്ടിൽ ഇടതുസ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത് രാജ്യത്തെ ജനങ്ങളിൽ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദിച്ചിരുന്നു.