റൌളിംഗ് ഹാസ്യ നോവല്‍ എഴുതുന്നു

ലണ്ടന്‍| WEBDUNIA|
ഹാരി പോട്ടറിനെ നായകനാക്കി ഭ്രമാത്മകതയുടെ ലോകം സൃഷ്‌ടിച്ച് വായനക്കാരുടെ ഹൃദയം കവര്‍ന്ന ജെ‌കെ റൌളിംഗ് ഹാസ്യ നോവല്‍ എഴുതുവാന്‍ ആലോചിക്കുന്നു. അടുത്ത ആഴ്‌ച മുതല്‍ നോവല്‍ എഴുതുവാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് റൌളിംഗ്.

റൌളിംഗ് ഒരു രാഷ്‌ട്രീയ നോവലും മുതിര്‍ന്നവര്‍ക്കുള്ള കഥയും എഴുതുവാനും ആലോചിക്കുന്നുണ്ട്. അതേസമയം റൌളിംഗ് തിങ്കളാഴ്‌ച തന്‍റെ 18 മാസം പ്രായമുള്ള മകന്‍റെ ഫോട്ടോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയുവാന്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

ഹാരി പോട്ടര്‍ പുസ്തകങ്ങളുടെ 400 ദശലക്ഷം കോപ്പിയാണ് ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടത്. 2007ല്‍ സണ്‍‌ഡേ ടൈംസ് പുറത്തു വിട്ട സമ്പന്നരുടെ പട്ടിക പ്രകാരം റൌളിംഗ് ബ്രിട്ടണിലെ ഏറ്റവും ധനികയായ പതിമൂന്നാമത്തെ വനിതയാണ്. 545 ദശലക്ഷം ഡോളറാണ് ഇവരുടെ ആസ്തി.

ഈ പുസ്തകം 65 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഹാരി പോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ക്ക് മൊത്തം 4195 പേജുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :