രേണുക വേണു|
Last Modified ശനി, 30 നവംബര്‍ 2024 (11:10 IST)
ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് കൊണ്ട് തന്നെ മുഖവും വൃത്തിയാക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. മുഖത്തെ ചര്‍മ്മവും ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളും വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ശരീരം വൃത്തിയാക്കുന്ന പോലെ സാധാരണ സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയാക്കരുത്.
സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ ചുളിവുകളുള്ളതാക്കുന്നു. സോപ്പില്‍ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കള്‍ ശരീരത്തെ ശുദ്ധീകരിക്കുമെങ്കിലും മുഖത്തെ ശുദ്ധീകരിക്കില്ല. സോപ്പിന്റെ ഉപയോഗം മുഖത്തെ മങ്ങിയതും ഇരുണ്ടതും ആക്കുന്നു. നിങ്ങളുടെ മുഖത്ത് ഒന്നിലധികം സുഷിരങ്ങളുണ്ട്. ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ അതില്‍ പാടുകള്‍, മുഖക്കുരു എന്നിവയ്ക്ക് സാധ്യതയുണ്ട്.
സോപ്പില്‍ സോഡിയം സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചര്‍മ്മത്തിനു ഗുണകരമല്ല. കോസ്റ്റിക് സോഡ, മൃഗക്കൊഴുപ്പ് തുടങ്ങിയവയെല്ലാം സോപ്പില്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുഖചര്‍മ്മത്തിനു ഇത് ദോഷം ചെയ്യും. സ്ഥിരമായി സോപ്പ് ഉപയോഗിക്കുന്നവരുടെ മുഖം വളരെ വരണ്ടതായി കാണപ്പെടുന്നു.
ഫെയ്സ് വാഷ് ആണ് മുഖം വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടത്. എണ്ണമയം ഉള്ള മുഖത്തേക്ക് ചര്‍മ്മത്തെ ഡ്രൈ ആക്കുന്ന ഫെയ്സ് വാഷും ഡ്രൈ ആയ മുഖ ചര്‍മ്മം ഉള്ളവര്‍ എണ്ണമയം ഉള്ള ഫെയ്സ് വാഷും ഉപയോഗിക്കുകയാണ് ഉത്തമം.