ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിന് പിന്നിലെ ഐതീഹ്യം

അപർണ| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (10:55 IST)
ദേവകളുടെയും മഹർഷിമാരുടെയും ആഗ്രഹപ്രകാരം മഹാവിഷ്ണു മനുഷ്യരൂപത്തിൽ ഭൂമിയിൽ ശ്രീകൃഷ്ണാവതാരം എടുത്ത ദിവസമാണു ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം. ഈ വർഷം സെപ്റ്റംബർ 5ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു.

ഹിന്ദു വിശ്വാസ പ്രകാരം ദ്വാപരയുഗത്തിൽ ജനിച്ച ഭഗവാൻ ശ്രീമനുഷ്യ ഭാവനകൾക്ക് അതീതനായ മഹാപുരുഷനാണ്. ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.

വസുദേവരുടെയും ദേവകിയുടെയും മക്കളില്‍ എട്ടാമനായി മധുരയില്‍ അമ്മാവന്‍ കംസന്റെ കാരാഗ്രഹത്തിലാണ് കൃഷ്ണന്‍ ജനിച്ചത്. കൃഷ്ണനുമുമ്പ് ജനിച്ച ആറ് മക്കളെയും കംസന്‍ കൊകപ്പെടുത്തിയിരുന്നു. എട്ടാമത്തെ മകനായി ചിങ്ങമാസത്തിൽ ബ്രഹ്മനക്ഷത്രങ്ങൾ ചേർന്നുനിന്ന കൃഷ്ണപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന അഷ്ടമി രോഹിണിയിൽ മധുരയിലാണു ശ്രീകൃഷ്ണൻ ഭൂജാതനായത്.

ജനിച്ച ശേഷം കുഞ്ഞിനെ വസുദേവര്‍ വൃന്ദാവനത്തിലെ നന്ദഗോപരുടെ ഗൃഹത്തില്‍ എത്തിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. കൽത്തുറുങ്കിൽ‌ രാത്രി 12 മണിക്ക് വിധാതാ രോഹിണിയെന്ന മുഹൂർത്തത്തിലാണു ജനിച്ചത്.
അതു കഴിഞ്ഞ് ഏഴാംനാൾ കറുത്ത വാവായിരുന്നു എങ്കിലും തിങ്കള്‍പൗർണമിച്ചന്ദ്രനെപ്പോലെയാണു പ്രഭ ചൊരിഞ്ഞത്. ഈ ദിവസമാണു ശ്രീകൃഷ്ണജയന്തിയായും ഗോകുലാഷ്ടമിയായും ആചരിക്കുന്നത്.

ദശാവതാരങ്ങളിൽ ഒൻപതാമത്തേതാണു ശ്രീകൃഷ്ണൻ. യദുവംശത്തിൽ ജനിച്ചു. കോടിക്കണക്കിന് ഹംസസ്വരൂപികളായ കൃഷ്ണഭക്തർ കണ്ണിലെ കൃഷ്ണമണി പോലെ ഉണ്ണിക്കണ്ണന്റെ രൂപം കണ്ട് ആസ്വദിച്ച് മനസ്സിൽ താലോലിച്ചു പ്രതിഷ്ഠിച്ച് ഭക്തിയിലാറാടുന്ന ദിനമാണ് അഷ്ടമിരോഹിണി.

വ്യഥിതരുടേയും ദുഖിതരുടേയും വിഷാദമഗ്നമായ പരിഭവങ്ങളെ സഹജമായ മന്ദസ്മിതം കൊണ്ട് നിവർത്തിക്കുന്ന ചാരുകിശോരനായ ആ കാർമുകിൽ വർണനെ ബിംബവല്‍ക്കരിക്കാന്‍
ഒരു മയില്‍പ്പീലിത്തുണ്ടും ഓടക്കുഴലും മഞ്ഞപ്പട്ടും, തുളസിക്കതിരും മാത്രം മതി.

ശ്രീകൃഷ്ണചൈതന്യം പ്രസരിക്കുന്ന ക്ഷേത്രങ്ങളിൽ പുരാണപാരായണവും നാമജപങ്ങളും ഹോമങ്ങളും ചെയ്യണം. അങ്ങനെ ചെയ്താൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അന്ത്യകാലത്ത് സുഖമരണമാകുന്ന മോക്ഷം ലഭിക്കുമെന്നും പാപം നശിക്കുമെന്നും പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :