സ്നേഹത്തിന്‍ ഫലം സ്നേഹം

WEBDUNIA|

നല്ല അയല്ക്കാരായിരുന്നു പരുന്തും കുറുക്കനും.വലിയ ഒരു മരത്തിന്‍റെ മുകളിലായിരുന്നു പരുന്തിന്‍റെ കൂട്.കുറുക്കന്‍ അല്പം മാറി ഒരു മാളത്തിലും.

കുറുക്കന് കൊച്ചു കുഞ്ഞുങ്ങളുണ്ട്. പരുന്തും ആയിടയ്ക്കാണ് മുട്ടകള്‍ വിരിയിച്ചത്.
ഒരിക്കല്‍ പരുന്തിന് ഒരു ദുഷ്ടബുദ്ധി തോന്നി.കുഞ്ഞുങ്ങള്‍ക്ക് കുറെ ദിവസമായി ഇളം ഇറച്ചി കൊടുക്കണമെന്നു വിചാരിച്ചിട്ട്. ഈ അവസരം പാഴാക്കരുത്.

കുറുക്കന്‍റെ കുഞ്ഞുങ്ങളിലൊന്നിനെ റാഞ്ചിയെടുത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണം. പരുന്ത് ഒടുവില്‍ അതു തന്നെ ചെയ്തു. കുറുക്കന്‍റെ ഒരു കുഞ്ഞിനെ പരുന്ത് റാഞ്ചി.

കുറുക്കന്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ ഒരു കുഞ്ഞിനെ കാണുന്നില്ല. മരത്തിന്‍റെ മുകളില്‍ നിന്നും കരച്ചില്‍ കേള്‍ക്കുന്നുമുണ്ട്. പരുന്ത് റാഞ്ചിക്കൊണ്ടു പോയതാകണമെന്ന് കുറുക്കന്‍ കരുതി. തന്നോടിതു പാടിലാ്ളയിരുന്നെന്ന് കുറുക്കന്‍ പരുന്തിനോടു പറഞ്ഞു.

നാം വളരെ നാളായി സുഹൃത്തുക്കളും പരിചയക്കാരുമാണ്.
അയല്‍ക്കാരും. വിശ്വസ്തരെയും ചതിക്കുന്നത് ശരിയല്ല. അതിനാല്‍ ദയവായി കുഞ്ഞിനെ തിരിച്ചു തരൂ.

പരുന്ത് ഇതൊന്നും കേട്ടതായി ഭാവിച്ചില്ല. തന്നെ ഒരിക്കലും കുറുക്കന് പിടിക്കാനോ തന്നോടു പ്രതികാരം ചെയ്യാനോ കഴിയില്ലെന്ന് പരുന്ത് അഹങ്കരിച്ചു.

തള്ളക്കുറുക്കന് ദു:ഖവും ദേഷ്യവും തോന്നി. അവന്‍ അടുത്തുള്ള പള്ളിയില്‍ ചെന്നു രണ്ടു കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരികള്‍ എടുത്തു കൊണ്ടു വന്നു. ഇലകളും ചുള്ളിക്കമ്പുകളും മരത്തിനു കീഴെ വാരിക്കൂട്ടി തീയിട്ടു.

സ്വന്തം കുഞ്ഞുങ്ങള്‍ക്ക് കുറുക്കന്‍കുഞ്ഞിനെ ഭക്ഷണമായി നല്‍കാന്‍ പരുന്ത് തുടങ്ങുമ്പോഴായിരുന്നു താഴെ ഈ സംഭവം പരുന്തതു കണ്ടു. തന്‍റെ കൂടും മക്കളും താനും തീപ്പെടുമെന്ന് ഭയന്ന പരുന്ത് കുറുക്കനോട് കേണപേക്ഷിച്ചു .

കുറുക്കന് ദയ തോന്നി. അതു ശ്രമമുപേക്ഷിച്ചു. പരുന്ത് കുഞ്ഞിനെ തിരികെ നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :