അപ്പക്കഥ

WEBDUNIA|
ഒരിക്കല്‍ രണ്ടു പൂച്ചകള്‍ക്കും കൂടി ഒരു അപ്പം കിട്ടി.
അവര്‍ അത് പങ്കു വയ്ക്കാന്‍ തീരുമാനിച്ചു. നടുവേ മുറിച്ചു.
അതില്‍ ഒരു കഷ്ണം വലുതായിപ്പോയി. അവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്ത് വഴക്കും അടിപിടിയുമായി. ഒടുവില്‍ അവര്‍ ഒരു ഇടനിലകാരനെ കണ്ടു പിടിക്കാന്‍ തീരുമാനിച്ചു.

ആ വഴിക്ക് അപ്പോള്‍ ഒരു കുരങ്ങന്‍ വന്നു. കുരങ്ങിനെ അവര്‍ ഇടനിലക്കാരനാക്കി.
കുരങ്ങിനോട് അവര്‍ ചോദിച്ചു.
'കുരങ്ങച്ചാ ഇതു സമമായി പങ്കിട്ടു തരാമോ?'
കുരങ്ങ് സന്തോഷത്തോടെ പറഞ്ഞു.
'അതിനു വിഷമമില്ല.'
കുരങ്ങ് അപ്പക്കഷ്ണങ്ങള്‍ രണ്ടും കയ്യിലെടുത്തു. ഉയര്‍ത്തിയും താഴ്ത്തിയും ഭാരം നോക്കി.
'ഓ ഈ ഭാഗത്തില്‍ അല്പം കൂടുതലുണ്ട്.'
ആ ഭാഗത്തു നിന്ന് അല്പം കടിച്ചെടുത്ത് സമമാക്കാന്‍ നോക്കി. അപ്പോള്‍ മറുഭാഗത്ത് കൂടുതല്‍ വന്നതായി കുരങ്ങന്‍ കണ്ടു.

ആ കഷ്ണവും സമമാക്കാന്‍ അതില്‍ നിന്നു കുറച്ചു കടിച്ചെടുത്തു തിന്നു.തുല്യമാക്കുന്നതിനു രണ്ടു കഷ്ണത്തില്‍ നിന്നും കുറേശ്ശെ കടിച്ചു തിന്നുതിന്ന് അവസാനം അല്പം മാത്രം ശേഷിച്ചു. അതു ഒരുമിച്ചു വായിലിട്ടു. പിന്നീടു ഒറ്റച്ചാട്ടത്തിന് മരത്തില്‍ക്കയറി ചാടിക്കളിക്കാന്‍ തുടങ്ങി.

പൂച്ചകള്‍ക്ക് ഒന്നു ം കിട്ടിയില്ല.
വഴക്കടിച്ചാല്‍ ഉള്ളതും കൂടി കിട്ടാതാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :