കാക്കയും കൊറ്റിയും

ഡി എം എന്‍

P.S. AbhayanWD
കറുകറുത്തൊരു കാക്കക്കുട്ടി
വെളുവെളുത്തൊരു കൊറ്റിക്കുട്ടി
രണ്ടുപേരും കണ്ടാല്ലോ
എപ്പോഴും എപ്പോഴും ശണ്ഠ കൂടും
കൊറ്റിയെ കണ്ടാല്‍ കാക്ക പറയും
അയ്യയ്യോ കുമ്മായം പൂശിയതാണേ..
കാക്കയെ കണ്ടാല്‍ കൊറ്റി പറയും
അയ്യയ്യോ കരിഞ്ഞു പോയതാണേ..
കൊത്തിയും മാന്തിയും
കൊറ്റിയും കാക്കയും
എപ്പോഴും എപ്പോഴും ശണ്ഠകൂടും.
പാടത്തും തോട്ടിലും പെട പെടയ്ക്കണ
പരലുകളെ കാണുമ്പോള്‍ കാക്കച്ചി പറയും,
നല്ലൊരു കൊറ്റി സുന്ദരന്‍ കൊറ്റി
പരലിനെ പിടിച്ചു തന്നീടുമൊ
നിയൊരു സുന്ദരന്‍ തന്നെയാണേ...
അപ്പോള്‍ കൊറ്റി പറയും
തന്നീടാം തന്നീടാം പരലിനെ പിടിച്ചു തന്നീടാം
നീളന്‍ കൊക്കുക്കൊണ്ട് തോണ്ടിയെടുക്കും
പരലിനെ കാക്കക്കായി കൊറ്റി കൊടുത്തീടും.
പരലിനെയങ്ങ് കിട്ടിയാല്ലോ...
കാക്കച്ചിയുടെ നിറം മാറും
കൊറ്റിയെ നോക്കി കാക്കച്ചി പാടും
അയ്യയ്യോ കുമ്മായം പൂശിയതാണേ
WEBDUNIA|
അയ്യയ്യോ കുമ്മായം പൂശിയതാണേ..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :