കിട്ടുണ്ണി

WEBDUNIA|
കിട്ടുണ്ണി

മൊട്ടത്തലയന്‍
കിട്ടുണ്ണി
തട്ടിന്മേലെ
ഇരുപ്പാണ്

കുട്ടനെനോക്കി
ഇരിപ്പാണേ
തട്ടിന്‍മേലെ
കിട്ടുണ്ണി

അമ്പതാന

അമ്പലപ്പുഴ
അമ്പലത്തില്‍
അമ്പതാന
നിരന്നുനിന്നു

അമ്പലനടയില്‍
കുമ്പകുലുക്കി
തിടമ്പുമായി
നില്പുണ്ടേ

തിടമ്പുകാണാന്‍
ഇമ്പമോടെ
അമ്പമ്പോ
എന്താളുകള്‍

മധുരക്കാറ്റ്

മറുനാട്ടീന്നൊരു
മധുരക്കാറ്റ്
മണവും പേറി
വരുന്നുണ്ടേ

അരികില്‍ കൂടി
അണയുമ്പോഴേ
മധുവൂറുന്നൊരു
മണമുണ്ടേ

അകലുമ്പോഴാ
കാറ്റിനുമുണ്ടേ
അറിയാനൊത്തിരി
കാര്യങ്ങള്‍

കൊതുക്

ചോരക്കൊതിയാ
കാതില്‍ മൂളും
വീരന്‍ നീയൊരു
താന്തോന്നി

രോഗമെടുത്തു
പറക്കുംനിന്നുടെ
രോഗം ഞങ്ങള്‍-
ക്കറിയാമേ!

കുഞ്ഞമ്മാന്‍

കുടയും ചൂടി വരുന്നുണ്ടേ
കുടവയറുള്ളൊരു കുഞ്ഞമ്മാന്‍

കുടവയറുള്ളൊരു കുഞ്ഞമ്മാന്
കൂടെ നടക്കാന്‍ കുഞ്ഞൂട്ടന്‍

കുടയും ചൂടി വയറും തടവി
കുടിലിനുള്ളിലിരിക്കുന്നേ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :