മറിച്ച് പുരുഷന് ഒരിക്കലുമൊരു സ്ത്രീയാകാന്‍ കഴിയില്ല തന്നെ. ഫെമിനിസത്തെ വ്യാഖ്യാനിക്കുന്നതില്‍ വന്ന അപാകതകള്‍ സ്ത്രീയുടെ അന്തസ്സും മാന്യതയും തകര്‍ക്കുകയും കുടുംബത്തിന്റെ വൈവാഹിക ബന്ധത്തിന്റേയും കെട്ടുറപ്പിനേയും ഉലയ്ക്കുകയും ചെയ്തിട്ടുണ്ട്.
മാതൃദായക്രമത്തിന് ഒട്ടേറെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും അണുകുടുംബം എന്ന ഒറ്റപ്പെടലിലേക്കുള്ള പ്രയാണം കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ നടന്ന പ്രധാന മാറ്റമാണ്. കുട്ടികളുടെ വളര്‍ച്ച, സംരക്ഷണം തുടങ്ങിയ വലിയ ഉത്തരവാദിത്വങ്ങള്‍ ഒരു സ്ത്രീയിലേക്കു ചുരുങ്ങിയതും ഇവിടെനിന്നു തന്നെ.
പണ്ട് ഒരു കുടുംബത്തിലെ കുട്ടികള്‍ അവിടെയുള്ള എല്ലാ സ്ത്രീകളുടെയും ഉത്തരവാദിത്വമായിരുന്നു. തൊഴില്‍ മേഖലയില്‍ ഉയരുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഈ അണുകുടുംബസംവിധാനം സ്ത്രീക്ക് എത്രകണ്ട് സഹായകമാണെന്നത് പരിശോധിക്കേണ്ടതുണ്ട്.
ആര്‍ത്തവകാല വിശ്രമവും, ഗര്‍ഭകാല സംരക്ഷണവുമൊക്കെ ഉദ്യോഗസ്ഥയായ സ്ത്രീക്ക് നഷ്ടപ്പെട്ടു. എന്നാല്‍ പുരോഗമിച്ചു എന്ന് അവകാശപ്പെടുന്ന സമൂഹമോ, തൊഴിലിടങ്ങളോ ഒന്നും ഇക്കാര്യങ്ങള്‍ കണ്ടതുമില്ല. സ്ത്രീയുടെ അവഗണിക്കപ്പെടുന്നതോ, അല്ലെങ്കിലും സ്വയമെങ്കിലും ആശങ്കപ്പെടാന്‍ മറന്നുപോകുന്നതോ ആയ ആരോഗ്യപ്രശ്നങ്ങള്‍ പരിഷ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമല്ലാതെ മാറി.
പെണ്‍കുഞ്ഞിനോട് കേരളത്തിന് അയിത്തമില്ലെന്ന് ദത്തെടുപ്പു കണക്കുകള്‍ പറയുമ്പോഴും ആണ്‍കുഞ്ഞിന് പ്രാമുഖ്യമുള്ള സമൂഹമാണ് കേരളം. സമൂഹം മാറിയപ്പോഴും പുരോഗതി പ്രാപിച്ചപ്പോഴും സ്ത്രീധനം പോലെയുള്ള ഏര്‍പ്പാടുകള്‍ മാന്യമായ നാട്ടുനടപ്പാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഡോക്ടറാകട്ടെ, എഞ്ചിനീയറാകട്ടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകട്ടെ തൊഴിലിന്റെ അന്തസ്സനുസരിച്ച് സ്ത്രീധനത്തട്ടിന് ഘനം കൂടുന്നു.
WEBDUNIA|
മേലുനിറയെ പൊന്നിടാതെ പെണ്‍കുട്ടിയെ പന്തലിലിറക്കിയാല് അന്തസ്സിനു കുറവാകുമെന്നത് വെറും ധാരണയല്ല യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഭീമമായ തുകയാണ് ഈ ഇനത്തില്‍ കുടുംബങ്ങള്‍ക്ക് ഉണ്ടാക്കേണ്ടിവരുന്നത്.