മേഘങ്ങളെ തൊട്ട് കുട്ടിക്കാനം

WDWD
ശ്രീമൂലം തിരുന്നാള്‍ നിര്‍മ്മിച്ച വേനല്‍കാല കൊട്ടാരം, നൂറ്റിയമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള ഹോപ്പ് ചര്‍ച്ച്, തിരുവതാംകൂര്‍ രാജവംശത്തിന്‍റെ വിശ്വസ്തനായിരുന്ന സൂഫി സന്യാസി പീര്‍ മുഹമ്മദിന്‍റെ ഖബറിടം, കൊളോണിയന്‍ ശില്‍പ്പകലയുടെ ഉദാത്ത മാതൃകയായ ആഷ്‌ലി ബംഗ്ലാവ് എന്നിവയാണ് ഇവിടത്തെ പ്രധാന വാസ്തു ശില്‍പ്പ ആകര്‍ഷണങ്ങള്‍.

ഇത് കൂടാത പ്രകൃതിയുടെ വരദാനമായ നിരവദി കാഴ്ചകളും ഇവിടെയുണ്ട്. പാണ്ഡവന്‍മാര്‍ തങ്ങളുടെ വനവാസത്തിനിടയ്ക്ക് ഏറെക്കാലം ചിലവഴിച്ചു എന്ന് കരുതുന്ന പാഞ്ചാലി മേട് എന്ന കുന്നിന്‍ പ്രദേശമാണ് ഇതിലൊന്ന്. ഇവിടത്തെ പാഞ്ചാലിക്കുളം എന്ന പേരില്‍ മനോഹാരമായ ഒരു കുളവും കാണാനാവും. പാഞ്ചാലിമേടില്‍ നിന്നാല്‍ ശബരിമലയില്‍ മകരജ്യോതി ദര്‍ശനവും സാധ്യമാകും.

ഏകദേശം 150 അടി ഉയരമുള്ള പരുന്ത്‌പാറ, തിരുവതാംകൂര്‍ സൈനികര്‍ ആയുധം സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന തോട്ടപുര തുടങ്ങിയവയും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. നിരവധി വെള്ളച്ചാട്ടങ്ങളും ചെറു തോടുകളുമെക്കെ കാനന സൌന്ദര്യം തെളിഞ്ഞു നില്‍ക്കുന്ന കുട്ടിക്കാനത്ത് കാണാനാകും.

കോട്ടയമാണ് കുട്ടിക്കാനത്തിന് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍, വിമാനത്താവളം നെടുമ്പാശേരിയും. ഇവിടെ നിന്ന് റോഡ് മാര്‍ഗം കുട്ടിക്കാനത്ത് എത്തിച്ചേരാവുന്നതാണ്. ഹോം സ്റ്റേയും, റിസോര്‍ട്ടുകളുമടക്കമുള്ള താമസസൌകര്യങ്ങളും ഇവിടെ ലഭ്യമാണ്.
WEBDUNIA|


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :