കാനനഭംഗിയില്‍ പാണ്ടിപ്പത്ത്

PROPRO
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ ഏറെയൊന്നും ശ്രദ്ധ നേടിയിട്ടില്ലാത്ത വിനോദസഞ്ചാര കേന്ദ്രമാണ് പാണ്ടിപ്പത്ത്. പൊന്‍മുടിക്ക് സമീപം കേരള തമിഴ്നാട് അതിര്‍ത്തിയിലാണ് പാണ്ടിപത്ത് എന്ന കാനന പ്രദേശം.

പേപ്പാറ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായുള്ള പാണ്ടിപ്പത്ത് ഇന്ത്യന്‍ കാട്ട്‌പോത്തുകളുടെ ആവാസ കേന്ദ്രമാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാട്ട് പോത്തുകളെ വളരെയടുത്ത് നിന്ന് കാണാനാകും. ഇവിടേയ്ക്കുള്ള യാത്രയ്ക്കായി വനം വകുപ്പ് പ്രത്യേകം ടൂര്‍ പാക്കേജ് സംഘടിപ്പിച്ചിട്ടുണ്ട്.

കാട്ട്‌പോത്തിന് പുറമേ നിരവധി വ്യത്യസ്തമായ ജീവജാലങ്ങളെയും ഇവിടെ സുലഭമായി കാണാന്‍ സാധിക്കും. നയന മനോഹരമായ പുല്‍‌മേടുകളാണ് പാണ്ടിപ്പത്തിന്‍റെ മറ്റൊരു ആകര്‍ഷണം. പൊന്‍മുടി, ബോണക്കാട്, മീന്‍‌മുട്ടി വെള്ളച്ചാട്ടം, ഗോള്‍ഡന്‍ വാലി, സൂര്യന്‍തോല്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പാണ്ടിപ്പത്തിന്‍റെ സമീപ പ്രദേശങ്ങളാണ്.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 65 കിലോമീറ്റര്‍ റോഡ് മാര്‍ഗം യാത്ര ചെയ്ത് പാണ്ടിപ്പത്തിലെത്താം. തിരുവനന്തപുരത്താണ് ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും. പൊന്‍മുടിയിലും തിരുവനന്തപുരം നഗരത്തിലും താമസ സൌകര്യം ലഭ്യമാണ്.

പാണ്ടിപ്പത്തിലേക്കുള്ള ട്രെക്കിങ്ങ് ഉള്‍പ്പെടെയുള്ള വനം വകുപ്പിന്‍റെ ടൂറിസം പാക്കേജിന്‍റെ വിശദവിവരങ്ങള്‍ തിരുവനന്തപുരം പി ടി പി നഗറിലുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഓഫീസില്‍ നിന്ന് ലഭിക്കും. 0471-2360762 എന്ന ഫോണ്‍ നമ്പറില്‍ ഈ ഓഫീസുമായി ബന്ധപ്പെടാം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :